എങ്കി എന്നെയും കൂട്ടായിരുന്നില്ലേ… എന്നെ വെറുതെ വീട്ടിലാക്കി…
നേരം വെളുക്കും മുൻപ് ചെയ്തുതീർക്കാൻ ഞങ്ങൾക്ക് കുറച്ചു ജോലിയുണ്ട്… അതാ ഇക്ക കൂട്ടാതെ പോന്നത്…
മ്മ്… രണ്ടാളും സൂക്ഷിക്കണേ…
സൂക്ഷിച്ചോളാം🥰🥰🥰❤️🥰🥰🥰…
ഇതെന്താ ഇത്രയും സ്മൈലി…
അത് നമ്മൾ ആറുപേരും നടുവിലുള്ളത് ഇക്കയും…
ഇതിലേതാ ഞാൻ…
ഏതാവണം…
തൊട്ടു നിൽക്കുന്ന രണ്ടിലൊന്ന്…
വന്നപ്പോഴേക്കും ഞങ്ങളെയെല്ലാം മാറ്റി തൊട്ടുനിക്കണോ…
സോറി… ഞാനറിയാതെ…
അയ്യേ… ഇത്രേ ഉള്ളൂ… ഞാൻ വെറുതെ തമാശ പറഞ്ഞതാ… നീ എപ്പോഴും ഇക്കാനെ തൊട്ടുതന്നെ നിന്നോ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല…
ശെരിക്കും…
ആടീ… തൊട്ടാവാടീ…
അതെന്താ തൊട്ടാവാടി…
അത് ഇവിടെ ഉള്ളോരു പുല്ലാ… നമ്മളൊന്ന് തൊടുമ്പോയേക്കും അത് വാടി പോവും… പിന്നെ ഇങ്ങനെ എല്ലാത്തിനും സങ്കടപെടണ്ട ട്ടോ… ഞങ്ങള് തമാശക്ക് ചിലപ്പോ എന്തേലും പറയും എന്ന് കരുതി അത് നീ ഇക്കാനെ സ്നേഹിക്കുന്നതിൽ ഞങ്ങൾക്ക് പ്രണശ്നമുണ്ടായിട്ടല്ല… നീയും ഞങ്ങളിൽ ഒരാൾ… ഇനി നീയും ഞങ്ങളും ഇല്ല നമ്മൾ…
മ്മ്…
ച്ചിൽ ആയി നിൽക്ക് നമുക്കടിച്ചു പൊളിക്കാം…
മ്മ്…
അലാറം അടിയുന്നത് കേട്ട് ഞങ്ങൾ പരസ്പരം നോക്കി
സമയമായി നീ ഉറങ്ങിക്കോ… ഞങ്ങൾക്ക് ജോലിയുണ്ട്…
ശെരി… സൂക്ഷിക്കണേ…
സൂക്ഷിക്കാം…
കഴിഞ്ഞിട്ട് വിളിക്കുമോ…
വിളിക്കാം… നീ ഇപ്പൊ വെറുതെ ടെൻഷനാവാതെ ഉറങ്ങ്…
മ്മ്…
ഞങ്ങൾ വണ്ടിയിൽ കയറെ ഫോണടിഞ്ഞു
ബിച്ചു, ആദി, അൽതു,സുഹൈൽ, എല്ലാരും കോൺഫ്രൻസ് ഉണ്ട്