പറഞ്ഞാൽ എന്നെ വിട്ട് പോയാലോ എന്ന് പേടിയായിരുന്നു…
സാരമില്ല… അവന്റെ തിരക്കുകൾ നമ്മളല്ലാതെ ആരാ മനസിലാക്കുക…
മ്മ്…
അനു പോകുവല്ലേ അവിടേക്ക് പോകാൻ വൈകീട്ട് നിങ്ങളെ കൂട്ടാൻ അങ്ങോട്ട് വരും നീ കണ്ണ് നിറയെ കണ്ടോ…
🥰🥰🥰 എന്നോട് ദേഷ്യമുണ്ടോ…
എന്തിന്…
ഞാൻ ഇഷ്ടമാണെന്നു പറഞ്ഞതിന്…
നീ അല്ലല്ലോ ഇക്ക അല്ലേ പറഞ്ഞേ…
കണ്ട നാൾ തന്നെ ഞാൻ പറഞ്ഞേനെ പറയാൻ മനസ് പാകമാക്കി എടുക്കെ ആണ് നിന്നെ ഇഷ്ടമാണെന്നറിയുന്നത് അതോടെ ഏന്റെ ഇഷ്ടം പറയേണ്ട എന്ന് തോന്നി… പിന്നെയും ഇടക്കിടെ മനസ് കൈവിട്ടു പോവും… എങ്കിലും ഞാൻ അടക്കിപിടിക്കും…
ഇനി അടക്കിപിടിക്കണ്ടല്ലോ…
🫣🫣🫣…
എന്തായിരുന്നു രണ്ടാളും കൂടെ… ഒരാളിവിടെ എനിക്ക് പറ്റുന്നില്ലഫീ… അവൾക്കെനെ ഇഷ്ടമാ… അവളെ നോട്ടം പോലുമെനിക്ക് താങ്ങാൻ പറ്റുന്നില്ല… ഏന്റെ ഇഷ്ടം അവളോടെങ്ങനെ പറയുമെന്നുമറിയില്ല… എന്നൊക്കെ പറയുമ്പോ എനിക്കും സങ്കടം വരും ഇപ്പൊ ഞാനും ഹാപ്പി ഏന്റെ ഇക്കയും ഹാപ്പി ഇക്കാന്റെ നൂറയും ഹാപ്പി…
ബാക്കിയുള്ളവരറിഞ്ഞാൽ…
അതൊന്നും ആലോചിച്ചു ടെൻഷനാവണ്ട അവർക്കും എല്ലാമറിയാം…
എന്നിട്ട് ഒന്നും പറഞ്ഞില്ലേ…
നീ ഞങ്ങളുടെ കെട്ടിയോന്റെ സന്തോഷമാണ്… ഞങ്ങളെ കെട്ടിയോൻ സന്തോഷമായിരിക്കുന്നതിലും വലിയ സന്തോഷമൊന്നും ഞങ്ങൾക്കില്ല… നിന്നെ ഞങ്ങൾക്കും ഇഷ്ടമായി…
ശെരിക്കും…
ശെരിക്കും…
നിങ്ങളിപ്പോ എവിടെയാ വീട്ടിലാണോ…
അല്ല… പാടത്ത് വണ്ടിയും നിർത്തി വണ്ടിക്ക് മേലെ കയറി കിടക്കുന്നു…