വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

ഞാൻ നിൽക്കാം…

ഉപ്പാന്റെ കണ്ണിൽ നിങ്ങൾക്ക് കൃഷിയുടെ കണക്ക് എഴുതൽ ആയിരിക്കും ജോലി അതുകൊണ്ട് അത് കൂടെ നിങ്ങൾ ചെയ്യേണ്ടിവരും…

അത് പ്രശ്നമില്ല…

ശമ്പളം എത്രയാ വേണ്ടതെന്നു നിങ്ങൾ പറഞ്ഞാൽ മതി…

അത് നീ തന്നെ തീരുമാനിച്ചോ…

രണ്ട് ജോലിക്കും കൂടെ എഴുപത്തയ്യായിരം… അത് പോരേ…

പ്രതീക്ഷിക്കാത്ത സംഖ്യ കേട്ട അമ്പരപ്പ് ചേട്ടന്റെ കണ്ണിലുണ്ട്

പോരെങ്കിൽ പറഞ്ഞോ…

മതി…

കാലത്ത് കൂട്ടാൻ വണ്ടി അയക്കാം… ഒരു ഫോണും താൽക്കാലത്തേക്ക് ഒരു പിസ്റ്റളും ഡ്രൈവർ തരും… എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിളിക്കാനുള്ള നമ്പറുകൾ ഫോണിൽ സേവ് ഉണ്ടാവും… ആ നമ്പുറുകളിൽ അല്ലാതെ മറ്റൊരു നമ്പറിലേക്കും അതിൽനിന്നു വിളിക്കുകയോ ആ നമ്പർ മറ്റാർക്കും കൊടുക്കുകയോ ചെയ്യണ്ട…

ശെരി…

കൂട്ടാൻ വരുന്ന ആൾ ഷാർപ് സെക്യൂരിറ്റി ഏജൻസിയിലെ ഓഫീസറാണ് ആള് ഓഫർ ലെറ്റർ തരും അതിലും പിസ്റ്റൾ യൂസ് ചെയ്യാനുള്ള പെർമിറ്റിനുള്ള അപേക്ഷക്കും ഉള്ള പേപ്പർ തരും ആധാർ കാർഡിലെ അഡ്രസും കാർഡ് നമ്പറും വെച്ച് അത് ഫിൽ ചെയ്തു കൊടുക്കണം… ഐഡി കാർഡിലേക്ക് വേണ്ടി ടേബിൽ സൈൻ ചെയ്തുകൊടുക്കണം… ഐടന്റിഫിക്കേഷന് ഫിംഗറും റെറ്റിനയും സ്കാൻ ചെയ്യും… രണ്ട് പാസ്പ്പോട്ട് സൈസ് ഫോട്ടോ വേണം കയ്യിലുണ്ടോ…

അത് കയ്യിലുണ്ട്…

വൈകീട്ട് ആവുമ്പോയേക്കും ഐഡി കാർഡും ജോയിനിങ് ലേറ്ററും നിങ്ങളെ കൈയിൽ കിട്ടും… ഒരാഴ്ചക്കുള്ളിൽ പിസ്റ്റൾ യൂസ് ചെയ്യാനുള്ള ലൈസൻസും കിട്ടും… ഓഫിശ്യലി നിങ്ങൾ ഷാർപ് സെക്യൂരിറ്റി ഏജൻസിയുടെ സെക്യൂരിറ്റി ഏജന്റ് ആയിരിക്കുന്നത് കൊണ്ട് നിങ്ങളെ സാലറിയിൽ അൻപത്തിനായിരം ഏജൻസിയുടെ അക്കൗണ്ടിൽ നിന്നും നിങ്ങളുടെ അകൗണ്ടിൽ വരും… ഇരുപത്തയ്യായിരം ഉപ്പ തരും…

Leave a Reply

Your email address will not be published. Required fields are marked *