മ്മ്…
അങ്ങനെ അല്ല…
പിന്നെ…
ഞങ്ങൾ നേരിൽ കാണും മുൻപ് അവളെനെ കണ്ടിട്ടുണ്ട്…
ഹേ… അതെപ്പോ…
ആക്സിഡന്റ്നു ശേഷം ഞാനൊരു സ്വപ്നം കണ്ട് ഞെട്ടി ഉണരാറില്ലേ…
ആ…
അതേ സ്വപ്നം അവൾ കുഞ്ഞിലേ മുതൽ കാണാറുണ്ട്… അവൾ വയസറിയിക്കും മുൻപ് മുതൽ അവളെന്റെ മുഖം കാണുന്നുണ്ട്… ഞാൻ ഇതുവരെയും അവളുടെ മുഖം സ്വപ്നത്തിൽ കണ്ടിരുന്നില്ല… എന്തിന് അതിന്റെ ഭീകരതയോർത്തു നിന്നോട് പോലും ഞാനത് പറഞ്ഞിട്ടില്ല… അവളത് വെക്തമായി പറയെ കൊച്ചിലെ മുതൽ ആ സ്വപ്നം കണ്ട അവളെത്ര ഭയന്നുകാണും എന്ന് മാത്രമായിരുന്നു ഏന്റെ മനസിൽ…
എന്തായാലും ഇഷ്ട്ടം പറഞ്ഞല്ലോ ഇനി നമുക്ക് അടിച്ചു പൊളിക്കാം…
മ്മ്… ഗേറ്റിന് മുന്നിൽ ഒതുക്കിക്കോ…
ഇതാരെ വീടാ… ഉപ്പാന്റെ ഫ്രിണ്ട്ന്റെ ആണ്…
ഈ സമയത്ത്…
അത് സാരമില്ല നീ വാ…
ഗേറ്റ്റിനരികിൽ വണ്ടി നിർത്തിയതും പട്ടി നിർത്താതെ കുരച്ചുകൊണ്ട് ഓടി ഗേറ്റിനരികിൽ എത്തി ഞങ്ങളെ നോക്കി കുര നിർത്തി ഞങ്ങളെ നോക്കി നിൽക്കുമ്പോയേക്കും ഉമ്മറത്തെ ലൈറ്റ് കത്തി വാതിലിൽ തുറന്ന സതീഷേട്ടൻ ഇരുളിൽ നിൽക്കുന്ന ഞങ്ങളെ സൂക്ഷിച്ചു നോക്കെ
സതീഷേട്ടാ ഇത് ഞാനാ ഷെബി…
നീയായിരുന്നോ… ഇതാ വരുന്നു…
ചാവിയെടുത്ത് ഞൊണ്ടി ഞൊണ്ടി വന്ന് ഗേറ്റ് തുറന്നുകൊണ്ട്
എന്താടാ ഇത്രേം വൈകി…
നിങ്ങളെ കാണണ്ട ഒരത്യാവശ്യമുണ്ടായിരുന്നു…
ഇതാരാ… ഇവളെ ചാടിച്ചു കൊണ്ടുവന്നതാണോ…
ഇത് അഫി… ഞാൻ കെട്ടാൻ പോകുന്ന കുട്ടിയാ…
അതാ ഞാനും ഓർത്തെ… പെണ്ണിനെ ചാടിച്ചതാണേൽ നീ നേരെ വീട്ടിലേക്കെ പോകുള്ളല്ലോ എന്ന്…