ബിച്ചു : കണ്ടിട്ട് നാട് കത്തിക്കാനുള്ള പരിപാടി പോലെ ഉണ്ട്…
മ്മ്…
അമൽ : എങ്കി ഞാൻ ഇറങ്ങട്ടെ…
മ്മ്… റിയാസിനോട് പറഞ്ഞ് ശ്യാം അവനെ കൂട്ടിക്കോ വേറെ ആരാ വേണ്ടാത്തെന്നുവെച്ചാൽ കൂട്ടിക്കോ…
അമൽ : വേറെ ആരും വേണ്ട അവിടെ പിള്ളേരുണ്ടാവും…
മ്മ്… സൂക്ഷിച്ച് പോ…
ഞങ്ങൾ പുറത്തെത്തുമ്പോയെക്കും സുഹൈൽ എത്തി…
എന്തായി…
സുഹൈൽ : ഡൺ… മാൻ…
ദാറ്റ്സ് മൈ ബോയ്…
അപ്പൊ എല്ലാം ഒക്കെ അല്ലേ…
എപ്പോഴേ…
അപ്പൊ നാളെ കാലത്ത് അവന്മാരുണരുന്നത് നമ്മളുടെ മുഖം കണ്ടാവണം…
എല്ലാരുടെയും ഫുഡും കാര്യങ്ങളും എങ്ങനെയാ…
ബിച്ചു : വീട്ടിലാരുമില്ലല്ലോ… അമ്മ ഇത്താന്റെ വീട്ടിലാ അപ്പൊ ഫുടൊക്കെ അവിടുന്ന് ഉണ്ടാക്കി…
മ്മ്… ശെരി ഇതൊക്കെ ഇങ്ങനെ തന്നെ നിൽക്കട്ടെ അവരുടെ പ്ലാനും കാര്യങ്ങളും അറിഞ്ഞിട്ട് തീരുമാനിക്കാം…
ആദി : ശെരി…
അഫീ… വണ്ടിയെടുക്ക് നമുക്കൊരു സ്ഥലം വരെ പോയിട്ടുവരാം…
അവൾ വണ്ടി സ്റ്റാർട്ട്‌ചെയ്തു
എങ്ങോട്ടാ…
നേരെ പോയി ടി റോഡിൽ നിന്ന് വലത് മൂന്നാമത്തെ ഇടത് നേരെ ടി റോഡിൽ നിന്ന് വലത്തോട്ട് കയറി സ്ഥൂപത്തിന്റെ സൈഡിലൂടെ ഉള്ള കോൺക്രീറ്റ് റോഡ് ഇടതു സൈഡിൽ രണ്ടാമത്തെ വീട്…
അവൾ വണ്ടിയെടുത്തു ഇടതു കയ്യാൽ തലയിൽ തലോടി
അഫി : ഇത്രേം ദൂരം ഡ്രൈവ് ചെയ്തുവന്നതല്ലേ റെസ്റ്റെടുക്കരുതായിരുന്നോ…
ഇതിനൊരു തീരുമാനം ആവാതെ എങ്ങനെയാ…
എല്ലാം ഇതോടെ തീരുമെന്ന് ഇക്കാക്ക് തോന്നുന്നുണ്ടോ…
ഇല്ല… എനിക്കറിയാം എല്ലാം തുടങ്ങുന്നേ ഉള്ളൂ… ആഴമറിയാതെയാണ് അബദ്ധത്തിൽ നമ്മളിപ്പോ കാലിട്ടിരിക്കുന്നത്… അതിന്റെ ആയം എത്രയാവുമെന്നൊരു പിടിയുമില്ല…