മ്മ്…
ഇങ്ങളെ ഫ്രണ്ട് സതീഷേട്ടൻ പുള്ളി എന്തോ ആക്സിഡന്റ് ആയി കാല് വയ്യാതെ കിടപ്പാണെന്നു കേട്ടു…
ആ… അത് നീ പോയപാടെ അല്ലേ… എന്തോ പ്രശ്നത്തിൽ ലതീചാർജിനിടക്ക് ആരോ വെട്ടിയതാ… ഇപ്പൊ വലിയ കുഴപ്പമില്ല നടക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ടെന്നേ ഉള്ളൂ… ഞാൻ പോയിരുന്നു കാണാൻ… പോലീസിൽ ആയിരുന്നില്ലേ കാലിനു വയ്യാതായതോടെ ജോലിപോയി… ഗവണ്മെന്റിൽ നിന്ന് കിട്ടാനുള്ള പൈസയൊന്നും ഇതുവരെ കിട്ടിയില്ല… വീട്ടിലെ കാര്യം ഇത്തിരി കഷ്ടമാണ്… അവൻ ആരോടും ഒന്നും പറയില്ല ഞാനിടക്ക് എന്തേലും കൊടുക്കുമ്പോ വേണ്ടെന്നു പറയുമ്പോഴും എനിക്കറിയാം അവനത് ആവശ്യമുണ്ടെന്ന്…
മ്മ്… ഞാൻ വന്ന ശേഷം കണ്ടിട്ടില്ല…
സമയം കിട്ടുമ്പോ ഒന്നങ്ങോട്ട് ചെന്നേക്ക്… അവന് നിന്നെ വലിയ കാര്യമായിരുന്നു…
മ്മ്…
അവനൊരു പെട്ടി കടയിടാൻ ആലോചിക്കുന്നുണ്ടെന്നു പറഞ്ഞു… നമുക്കെന്തേലും ചെയ്തുകൊടുക്കാമായിരുന്നു…
എന്തിന്… വെറുതെ പെട്ടിക്കടയിട്ട് രാവിലെ മുതൽ രാത്രിവരെ ഇരുന്ന് ഓടിചാടി നടന്നതോർത്തു സങ്കടപെട്ട്… ദിവസം മിച്ചം വരുന്നതിന്ന് ഒന്നിനും തികയാത്ത വരുമാനവും കൊണ്ട് തോറ്റു ജീവിച്ച്… എസ് ഐ സതീശൻ എന്ന് വിളിച്ച നാട്ടുകാരെ കൊണ്ട് ഞൊണ്ടി സതീശൻ എന്ന് വിളിപ്പിക്കാനോ…
അവനെന്തേലും ജോലി വേണ്ടേ…
ഞാനൊരു ജോലി കണ്ടിട്ടുണ്ട് സമ്മതിക്കുമോ എന്നറിയില്ല…
ഭക്ഷണം കഴിച്ചു എഴുന്നേറ്റു പുറത്തിരുന്നു ചായ കുടിക്കേ
ഉപ്പ : എന്ത് ജോലി…
ഞാനാദ്യം മൂപ്പരെ ഒന്ന് കാണട്ടെ… എന്നിട്ട് പറയാം…