വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

നിക്കട്ടെന്നേ… രണ്ട് ദിവസം കഴിഞ്ഞാൽ ആ വണ്ടി മാറ്റണം…

എന്തിനാ വെറുതെ കാശ് കളയുന്നെ…

അത് ട്രയൽ നോക്കാൻ എടുത്തതാ അത് മാറിയെടുക്കണം… റാഷി എന്താ അവസ്ഥ…

ഇപ്പൊ കുഴപ്പമില്ല ഞാനവനോട് പറഞ്ഞായിരുന്നു…

മ്മ്… ഇങ്ങക്ക് കുറച്ചൂടെ പ്രായമുള്ള ആള് വേണോങ്കിൽ അങ്ങനെ ആക്ക…

അവൻ നിക്കുന്നിടത്തോളം അവൻ തന്നെ നിന്നോട്ടെ…

മ്മ്… പറമ്പിലെ ആവശ്യങ്ങൾക്കും സാധനങ്ങൾ എടുക്കാനുമൊക്കെ ഒരു ബൊലേറോ പിക്കപ്പ് എടുക്കാന്നു കരുതുകയാ…

അത് നല്ലതാ… ഇപ്പൊ തന്നെ മിക്കദിവസോം ഓരോ ആവശ്യത്തിന് വണ്ടി വിളിക്കണം…

ഇത്ത ഒരു പത്രത്തിൽ ചട്ണിയും ഒരു പ്ളേറ്റിൽ ദോഷകളും ആയി വന്നു

നീ അതിന്റെ ഇടക്ക് ദോശയും ഉണ്ടാക്കിയോ…

കാലത്തേക്കുള്ള മാവ് അടിച്ചുവെച്ചിട്ടുണ്ടായിരുന്നു ഞാൻ മറന്നതാ ഉമ്മ പറഞ്ഞപ്പോഴാ ഓർത്തത്… ഉമ്മ ഉണ്ടാക്കിയതാ…

റിയാസ് : ഈ രാത്രി വെറുതെ ബുദ്ധിമുട്ടണമായിരുന്നോ…

ഭയങ്കര ബുദ്ധിമുട്ടായി… മിണ്ടാതെ കഴിക്ക് ചെക്കാ…

അവൻ ചിരിയോടെ കഴിക്കാൻ തുടങ്ങി

ഉപ്പ ഒന്ന് ആശാനോട് ചോദിക്ക് ആശാന്റെ പരിചയത്തിൽ നല്ല വണ്ടിയുണ്ടാവും ചിലപ്പോ…

മ്മ്… കാലത്ത് ചോദിച്ചേക്കാം… വാഴ ഇല വിരിഞ്ഞു… ഇനി വളമിടണം…

മ്മ്… ചന്ദ്രേട്ടനെയോ ഇബ്രായിക്കാനോടോ പറഞ്ഞാൽ അവര് പോയി വാങ്ങും…

എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നെ ഞാൻ പോയി വാങ്ങിക്കൊള്ളാം…

വേണ്ട അവരാരേലും പോയി വാങ്ങിക്കോളും കാലത്ത് വിളിച്ച് പറഞ്ഞാൽ അവര് ഇങ്ങോട്ട് വരാതെ നേരെ പോയി വളം വാങ്ങി വന്നോളും… റാഷിയോട് പറഞ്ഞ് പൈസ അവരുടെ വീട്ടിൽ കൊണ്ടു കൊടുത്താൽ മതി…

Leave a Reply

Your email address will not be published. Required fields are marked *