ശെരി… വാതിലടച്ചോ… ഗുഡ് നൈറ്റ്…
തേൻമൊഴി : ഗുഡ് നൈറ്റ്…
നൂറ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ട്
മാഡം ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്…
ഗുഡ് നൈറ്റ്…
കനത്തിൽ പറഞ്ഞ അവളുടെ മുഖം കണ്ട് ചിരിവന്നെങ്കിലും പിടിച്ചുനിർത്തി അവർ വാതിലടച്ച പിറകെ വണ്ടിയെടുത്തു വീട്ടിൽ ചെല്ലേ ഇത്ത ഉമ്മറത്തിരിപ്പുണ്ട്
ഉറങ്ങിയില്ലേ…
ഇല്ല… നീ വരുമെന്ന് പറഞ്ഞതുകൊണ്ട് വന്നിട്ടുറങ്ങാം എന്ന് കരുതി…
അതാരാ പുറത്ത്…
അത് റിയാസാ…
നിന്റെ ഫ്രണ്ട്സ് ആണോ…
മ്മ്…
എന്നിട്ടെന്തേ അവരിങ്ങോട്ട് കയറാഞ്ഞേ…
ഒന്നുമില്ല ഞാൻ വണ്ടിയിവിടെവെച്ച് പോവാം എന്ന് കരുതിയതാ…
അവരെയും വിളിക്ക് ഭക്ഷണം എടുത്തുതരാം… കഴിച്ചിട്ട് പൊയ്ക്കോ…
റിയാസിനെ യും ഒപ്പമുള്ളവരെയും വിളിച്ച് ഭക്ഷണം കഴിക്കാനിരുന്നു കഴിക്കുന്ന ഏന്റെ തലയിൽ തലോടികൊണ്ട് നിൽക്കുന്ന അവളെ തലചരിച്ചു നോക്കി
എന്തേ…
ഒന്നൂല്ല… കഴിക്ക്…
സംസാരം കേട്ട് ഉപ്പയും ഉമ്മയും എണീറ്റു വന്നു
ഉപ്പ : നീ എപ്പോ എത്തി…
ഇപ്പൊ വന്നേ ഉള്ളൂ…
ഉമ്മ അടുക്കളയിലേക്ക് പോയി പിറകെ തന്നെ ഇത്തയും പോയി
വണ്ടിയിൽ കുറച്ച് സാധനങ്ങളുണ്ട് കാലത്ത് ആരോടേലും പറഞ്ഞ് ഇറക്കിവെപ്പിക്കാമോ…
ആ… മീനിനെ എപ്പോ കൊണ്ടുവരണം എന്ന് ചോദിച്ച് അവർ വിളിച്ചിരുന്നു…
വീടിന്റെ പണി കഴിഞ്ഞോട്ടെ അല്ലാതെ പണിക്കാര് സിമന്റും മറ്റും കുളത്തിൽ ചെന്ന് കഴുകിയാൽ ചിലപ്പോ അതുങ്ങൾ അത് വന്നു തിന്ന് ചത്തുപോകും…
അകത്ത് മിക്സി വർക്ക് ചെയ്യുന്ന ശബ്ദം കേട്ടു
പുതിയ ഡ്രൈവറും വണ്ടിയും എന്തിനായിരുന്നു റാഷിക് തന്നെ വലിയ പണിയില്ല…