നൂറ… ആരാ അവർ…
ഞാൻ പറഞ്ഞില്ലേ ചെറിയ പ്രശ്നമുണ്ടെന്ന്…
മ്മ്…
അതുകൊണ്ട് നാട്ടിൽ എല്ലായിടത്തും നമ്മുടെ പിള്ളേരുണ്ട് അവര് ആളറിയാതെ വന്നതാ…
മുന്നിലും പിറകിലും വണ്ടികൾ കണ്ടതിനാൽ വണ്ടി നിർത്തി തൊട്ടുമുനിലെ എണ്ടവറിൽ നിന്നും റിയാസ് ഇറങ്ങി അരികിൽ വന്ന്
എന്താ ഭായ്…
നിങ്ങളെങ്ങോട്ടാ…
ഭായിക്ക് ഒപ്പം…
വേണ്ട നിങ്ങൾ വിട്ടോ ഞാൻ പോയ്കോളാം…
അല്ല ഭായ്…
ഏന്റെ റിയാസേ ഇതെന്റെ നാടാണ്… നിങ്ങൾ ഞങ്ങൾക്ക് ചുറ്റുമുള്ളവരെ നോക്ക്…
അല്ല ഭായ് എന്നാലും…
വേണ്ട… വിട്ടോ…
അതല്ല ഭായ് നിൽക്കുന്ന ചെക്കന്മാർ ഭൂരിഭാഗവും ഭായിയെ അറിയാത്തവരാണ് ഇനി ഇങ്ങനൊരു പ്രശ്നമുണ്ടാവാതിരിക്കാൻ ഞാനെങ്കിലും കൂടെ…
മ്മ്…ശെരി… ഒറ്റ വണ്ടി… ബാക്കിയുള്ളവരെ വിട്ടേക്ക്…
ശെരി ഭായ്…
വണ്ടിയിലേക്ക് കയറിമറ്റുള്ള വണ്ടികളെല്ലാം തിരികെ പോയി
നിന്റെ ആളുകളെന്നു പറഞ്ഞിട്ട് നിനക്ക് അവരെയും അവർക്ക് നിനെയും അറിയില്ലേ…
(ചിരിയോടെ അവളെ നോക്കി) അവസാനം വന്നവൻ അൽത്തുവിന്റെ ശിഷ്യനാ ബാക്കിയുള്ളവർ അവന്റെ ശിഷ്യൻ മാരും… അവന്റെ ഓരോ ശിഷ്യന്മാർക്ക് കീഴിലും അവരുടെ ശിഷ്യന്മാരായ ഓരോ പട തന്നെ ഉണ്ട്… ഇന്നിപ്പോ വേൾഡിലെ നമ്പർ വൺ സെക്യൂരിറ്റി വിങ്ങ് അവന്റെയാണ്… നമ്മുടെ കമ്പനിയുടെ സെക്യൂരിറ്റി കോൺട്രാക്റ്റ് പോലും ഇവരാണ് ഷാർപ്പ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്റൽജന്റ്സ്…
എന്നെ തന്നെ നോക്കിയിരിക്കുന്ന അവളെ നോക്കി
എന്താ നൂറാ…
അല്ല… ഞാൻ ആലോചിക്കുകയായിരുന്നു…
എന്ത്…