എന്താ പേര്…
ശ്യാം…
ഇവന് നല്ല ധൈര്യമാണല്ലോ റിയാസേ… കഴുത്തിൽ കത്തി വെച്ചിട്ട് പോലും കണ്ണിലൊരിത്തിരി പേടിയില്ല… ഒരക്ഷരം മിണ്ടിയില്ല… (അവനെ നോക്കി) എന്താടാ ജീവനോട് അത്രേ ഉള്ളോ…
ശ്യാം : അല്ല ഭായ്… ഞങ്ങൾ ആരെന്നറിയാത്തവർക്ക് വേണ്ടി പോലും ജീവൻ പണയം വെച്ചു പ്രൊട്ടക്ഷൻ കൊടുക്കുന്നവരല്ലേ… ഗുരുവായ നിങ്ങൾക്കൊരു പ്രശ്നം വന്നാൽ ജീവൻ തരാൻ മടിക്കുമോ… പിന്നെ ഇവരെ ലീഡറായ ഞാൻ ഭയന്നാൽ ഇവരും ഭയക്കില്ലേ…
വീട്ടിലാരൊക്കെ ഉണ്ട്…
അമ്മ അച്ഛൻ ഭാര്യ ഒരു മോളുണ്ട് ഇപ്പൊ ആറുമാസമായി…
എന്നിട്ടാണോ അവരെപ്പറ്റി ആലോചിക്കാതെ കത്തിക്ക് മുന്നിൽ നിന്നെ…
എന്താലോചിക്കാനാ ഭായ്… എന്നെ ഒരുത്തൻ കൊന്നാൽ അവനെ നിങ്ങളെന്തായാലും വെറുതേവിടില്ല… ഏന്റെ കുടുംബത്തെ ഞാൻ ഉള്ളതിനേക്കാൾ നന്നായി നിങ്ങൾ നോക്കും… പിന്നെ ഞാനെന്തിന് പേടിക്കണം…
ഡോർ തുറന്ന് വണ്ടിയിൽ നിന്നും പിസ്റ്റൽ എടുത്ത് അവന് നീട്ടി
ഇത് നിനക്കെന്റെ വക…
താങ്ക്സ് ഭായ്…
വരവ് വെച്ചിരിക്കുന്നു…
ശ്യാം : ഭായ്… ഞങ്ങൾ ആളറിയാതെ അപമര്യാതയായി പെരുമാറിയെന്നറിയാം… ക്ഷമിക്കണം…
(അവന്റെ തോളിൽ തട്ടി) അതു വിടെടോ… സൂക്ഷിക്കണം… അവന്മാര് ലോക്കൽ അല്ല…
ശ്യാം : ശെരി ഭായ്…
ശെരി… ഞാൻ പോയേക്കട്ടെ…
റിയാസ് : ശെരി ഭായ്…
ഞാൻ വണ്ടിയിൽ കയറി റിയാസ് ഗ്ലാസിൽ മുട്ടി ഗ്ലാസ് താഴ്ത്തി
ഭായ് എങ്ങോട്ടാ… ഭാഭയുടെ വീട്ടിൽ പോണം വീട്ടിൽചെന്നശേഷം ചെക്കന്മാരെ കാണണം…
ശെരി ഭായ്…
വണ്ടികൾ മുന്നിൽ നിന്നും മാറിയതും ഞാൻ വണ്ടിയെടുത്തു