നൂറാ… എന്തവന്നാലും വണ്ടിയിൽ നിന്ന് ഇറങ്ങരുത്…
മ്മ്…
പിസ്റ്റൽ അരയിൽ തിരുകി കപ്പ് ഹോൾഡറിൽ നിന്ന് റിവോൾവറുമെടുത്തു ഡോർ തുറന്ന് പുറത്തേക്കിറങ്ങി ചുറ്റും നിൽക്കുന്ന ആളുകളെ നോക്കി കാലിൽ ബൂട്സ് ടൈറ്റ് അല്ലാത്ത ജീൻസ് പാന്റ് ഒറ്റ കളർ ഷർട്ട് ക്ലീൻ ഷേവ് പിരിച്ചുവെച്ച മീശ ക്യാപ് കട്ട് ചെയ്ത മുടി ഉറച്ച ശരീരം ആത്മവിശ്വാസം നിറഞ്ഞ കണ്ണുകൾ ഭലമുള്ള കൈകൾ ഒറ്റ നോട്ടത്തിൽ വിദേശ രാജ്യങ്ങളിലെ പോലീസുകാരെ പോലെ തോന്നുന്നവർ
എന്താ പ്രശ്നം…
ഗ്ലാസിൽ മുട്ടിയവൻ : നിങ്ങളാരാ എന്താ ഈ സമയത്തിവിടെ…
വീട്ടിലേക്ക് പോകും വഴിയാണ്… നിങ്ങളാരാ…
പുറകിലുള്ളവൻ അരയിൽ പിസ്റ്റൾ ഉണ്ടെന്ന് ആക്ഷൻ കാണിക്കുന്നത് കണാടിയിൽ കണ്ടു കഴിയുമ്പോയേക്കും വചുറ്റുമുള്ളവരെല്ലാം പിസ്റ്റലുകൾ എനിക്ക് നേരെ നീട്ടി എല്ലാവരെയും നോക്കെ അവൻ മുന്നോട്ട് വന്ന് അരയിൽ നിന്നും പിസ്റ്റളും റിവോൾവറും എടുത്തു
കൈയിലെ ഫോൺ ചെവിയോട് ചേർത്തുകൊണ്ട്
ഒരു പിസ്റ്റളും റിവോൾവറും അരയിൽ നിന്ന് കിട്ടി…
……..
വേറെ ആളുണ്ടോ എന്നറിയില്ല…
……….
ശെരി…
ആരാ വണ്ടിയിൽ…
ഡോർ തുറന്നു കൊണ്ട് ഇടം കൈയ്യാൽ ഡോറിലെ കപ്പ് ഹോൾഡറിൽ നിന്നും ലോഡ് ചെയ്തുവെച്ച പിസ്റ്റൾ എടുത്തു കൊണ്ടവനെ വലം കൈക്കുള്ളിലാക്കി അവന്റെ താടിയിൽ നിന്ന് മുകളിലേക്ക് കഴുത്തിൽ പിസ്റ്റൾ പിടിച്ചുകൊണ്ടവന്റെ കയ്യിലുള്ള ഏന്റെ പിസ്റ്റലും റിവോൾവറും വാങ്ങി വണ്ടിയിലേക്കിട്ട് ചാവി കയ്യിലെടുത്തു സീറ്റിന് വശത്തായി വെച്ച കട്ടാന കയ്യിലെടുത്തു കാട്ടാന വലിച്ചൂരി അവന്റെ കഴുത്തിലേക്ക് ചേർത്തുവെച്ചു പിസ്റ്റൾ വണ്ടിയിലേക്കിട്ട് വണ്ടി ലോക്ക് ചെയ്തു അവനെ വണ്ടിയിലേക്ക് ചേർത്തുപിടിച്ചു