രാഹുൽ : നീ പേടിക്കണ്ട… നമ്മളെ പറ്റി അറിഞ്ഞാലും അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല… സെൻട്രൽ മിനിസ്റ്റർ മാർ അടക്കമുള്ളവരുമായി നേരിട്ട് ബന്ധമുള്ള പല സംസ്ഥാനങ്ങളിൽ ബിസിനസുള്ള സൗത് ഇന്ത്യയിലെ നമ്പർ വൺ ബിസിനസ് ഗ്രൂപ്പിന് നേരെ വരാൻ സാധാരണക്കാരായ അവർ ഭയക്കും… ഇനി വന്നാൽ തന്നെ… ഈ ഹോട്ടലിന്റെ പല റൂമികളിലായി ഇരുപത്തിനാലു മണിക്കൂറും അവരുടെ വരവ് പ്രതീക്ഷിച്ചു നിൽക്കുന്ന ഏഴ് സ്നൈപ്പേഴ്സ് ഉണ്ട്… അവരീ മതിലിനുള്ളിൽ കാല് കുത്തിയാൽ അപ്പൊ വെടിവെച്ചിട്ടിരിക്കും… നിനക്കും ഫാമിലിക്കും ഒന്നും പറ്റാതെ ഞങ്ങൾ നോക്കും പോരേ…
ദ്രുവ് : അത് മതി…
രാഹുൽ : അവൾ കോളേജിൽ പോവുന്നുണ്ടല്ലോ… നീ നാളെ അവള് പോവുന്ന റൂട്ടും അവളുടെ വണ്ടി നമ്പറും നോക്കണം…
ധൃവ് : ശെരി…
രാഹുൽ ഷെൽഫിൽ നിന്നും രണ്ടായിരത്തിന്റെ ഒരു കെട്ടെടുത്തവന് നൽകി അത് വാങ്ങി പുറത്തേക്ക് പോയി
**-*********************************************
അവളുടെ ശ്വാസമെടുപ്പ് കണ്ട് ഷർട്ടഴിച്ചു തലയിണയിൽ വെച്ച് അവൾക്ക് മുന്നിൽ വെച്ചതും തലയിണയെ കെട്ടിപിടിച്ചു ഷർട്ടിലേക്ക് മുഖം ചേർത്തു അവളുടെ മേൽ പുതപ്പ് ശെരിയാക്കി മുറിതുറന്നിറങ്ങെ വാതിൽക്കൽ ഇരിക്കുന്ന റോസിയെയും റോക്കിയെയും നോക്കി
പുറത്ത് പോയി വരാം അവളെ നോക്കിക്കോണം
അവർ തലയാട്ടി വാതിലടച്ചു പുറത്തേക്കിറങ്ങി മുറ്റത്തു നടക്കുന്ന കർണന്റെ കുഞ്ചിരോമത്തിൽ വിരലോടിച്ചു കർണനുമേൽ ചാടികയറി കർണനെ മുന്നോട്ട് നയിച്ചു സമയം കളയാനില്ല പെട്ടന്ന് തിരികെയെത്തണം