വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

ഫോണിൽ തുരുതുരെ വാട്സപ്പ് നോട്ടിഫിക്കേഷനുകൾ വന്നുകൊണ്ടിരുന്നത് കണ്ട് ഫോണെടുത്തുനോക്കി

എല്ലാം ഒഫിഷ്യലാണ് ഫോൺ മാറ്റിവെച്ചു നാട്ടിലേക്ക്

തട്ടുകടയിൽ നിന്നും ദോശയും ചട്ണിയും വാങ്ങി വണ്ടിയിലിരുന്നവൾക്ക് വാരികൊടുത്തു ഭക്ഷണം കഴിച്ചു യാത്ര തുടരെ അവളെന്റെ കഴുത്തിൽ കൈ ചുറ്റി കെട്ടിപിടിച്ചിരിക്കുന്നു

നൂറാ…

മ്മ്…

എത്ര നല്ല സമയമാണ് തീർന്നുപോയത്…

കഴിഞ്ഞുപോയത് ഏറെ നല്ല ഓർമ്മകൾ… വരാനിരിക്കുന്നത് അതിലേറെ നല്ല സ്വപ്‌നങ്ങൾ… ഇനിയും ഒരുപാടു സൂരോധയങ്ങളും ചന്ദ്രോധയങ്ങളും നമുക്കായി പകലുകൾക്കും രാവുകൾക്കും ജന്മംനൽകും… അവയിൽ നമ്മൾ സന്തോഷിക്കും…

മ്മ്…

വണ്ടി അവളുടെ വീടിനരികിലെത്താനായി വണ്ടി ഒതുക്കി

നൂറാ… വീടെത്താറായി…

മ്മ്… ഇത്തിരി സമയം കൂടെ…

മ്മ്…

അവരറിഞ്ഞാൽ എന്താവും… ഞാൻ നിന്നെ തട്ടിയെടുത്തെന്നു കരുതും…

ഏന്റെ നൂറാ… നിനക്കെന്നെ ഇഷ്ടമാണെന്നും എനിക്ക് നിന്നെ ഇഷ്ടമാണെന്നും അവർക്കറിയാം… ഖാലിദിന്റെ കാര്യമൊഴിച് എല്ലാം ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്… അഫിയാ പറഞ്ഞേ നിന്നെ കൂട്ടി പോവാൻ… ഈ യാത്രയിൽ നമ്മൾ തനിച്ചാവുമ്പോ നീ നിന്റെ ഇഷ്ടം പറയുമെന്ന്… എന്നിട്ടും നീ പറയാത്തകൊണ്ടാ ഞാൻ പറഞ്ഞത്…

അവൾ പറ്റിച്ചേർന്നു കിടന്നു അവളുടെ തോളിൽ തട്ടികൊടുക്കേ അകലെനിന്നും അരികിലേക്ക് വരും തോറും സ്ലോ ആയ വണ്ടി അരികിൽ വന്നു നിന്നു വണ്ടിയിൽ നിന്നും ആളുകൾ പുറത്തേക്കിറങ്ങി

നൂറാ ഇറങ്ങിസീറ്റിലിരിക്ക്…

അവൾ പിടഞ്ഞുമാറി സീറ്റിലേക്കിരുന്നു അരയിൽ നിന്നും പിസ്റ്റളെടുത്ത് കൈയിൽ പിടിച്ചു പുറകിൽ നിന്നും മുന്നിൽ നിന്നും രണ്ട് വണ്ടികൾ കൂടെ വന്നു വണ്ടിയെ ബ്ലോക്ക്‌ ചെയ്തു നിന്നു ഒരുവൻ കോ ഡ്രൈവർ സീറ്റിന്റെ ഗ്ലാസിൽ മുട്ടി ചുറ്റുമുള്ളവരെ ഒന്ന് നോക്കി

Leave a Reply

Your email address will not be published. Required fields are marked *