ഏന്റെ കണ്ണിലേക്കു നോക്കി നിൽക്കുന്ന അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു അവളുടെ ടി ഷർട്ട് എടുത്ത് ഇട്ടുകൊടുത്തു അവളെ വീണ്ടും ചേർത്തുപിടിച്ചു
മജ്നൂ…
മ്മ്…
നിനക്ക് വേണോ…
വേണം… ഇനിയെത്ര ജന്മമുണ്ടെങ്കിലും എല്ലാ ജന്മത്തിലും വേണം…
എടുത്തോ മജ്നൂ… ഞാൻ നിന്റേതാണ്…
ഇപ്പോഴല്ല പതിയെ നീ പോലുമറിയാതെ എനിക്കെന്റെ സആദയിലലിയണം…
എനിക്കുമെന്റെ മജ്നുവിന്റെ ചൂടേറ്റുവിയർക്കണം… ഏന്റെ മജ്നുവിന്റെ നെഞ്ചിൽ മുഖം ചേർത്തു കിടക്കണം…
ഏന്റെ നൂറാ…
അതേ… ഞാൻ ഏന്റെ മജ്നുവിന്റെ മാത്രം നൂറയാണ്…
നൂറാ…
മ്മ്…
വാ…
അവളഴിച്ചുവെച്ച ഏന്റെ മുണ്ടെടുത്തവളെ കൂട്ടി അവിടെയുള്ള മരങ്ങളിൽനിന്നും പഴങ്ങൾ പറിച്ചെടുത്തു പാറയിലേക്കിരുന്നവളെ മടിയിലിരുത്തി ഒരു പഴമെടുത്തവളുടെ വായിലേക്ക് നീട്ടി
ആദ്യം നീ കഴിക്ക് മജ്നൂ… എനിക്ക് നീ കഴിച്ചതിന്റെ ബാക്കി മതി…
അവളെ ചേർത്തുപിടിച്ചവളുടെ വായിലേക്ക് വെച്ചു അവളുടെ ചുണ്ടിനു വശത്തുകൂടെ താടിയിലേക്ക് ഒലിച്ചിറങ്ങിയ പഴചാറിനെ നക്കിയെടുത്തു
നൂറാ… ഈ പഴം ഞാനാദ്യമായി കഴിക്കുകയല്ല എങ്കിലും നിന്റെ ചുണ്ടിൽ നിന്നുമൊലിച്ചിറങ്ങിയ ഈ പഴച്ചാറിന്റെ രുചി ഒരിക്കലും ഇത്രമേലുണ്ടായിരുന്നില്ല…
ഓരോ പഴങ്ങളായി അവളെ കഴിപ്പിക്കേ അവളും ഓരോ പഴങ്ങളെന്റെ വായിലേക്ക് വെച്ചുതന്നത് കഴിച്ചു
നൂറാ…
മ്മ്…
സമയം പോയി നമുക്ക് ഇന്ന് തിരികെ പോണം…
മജ്നൂ…
മ്മ്…
സമയം പെട്ടന്ന് പോകുന്നു അല്ലേ…
മ്മ്… സെക്കന്റുകൾക്ക് ദിവസങ്ങളുടെ ധൈര്ഗ്യമുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ…