വേണ്ട മജ്നൂ… മാറ്റാരുമെന്നെ നോക്കണ്ട…
അപ്പൊ ഞാൻ…
നീയെന്റെ മജ്നു വല്ലേ ഞാൻ നിന്റെ സആദയല്ലേ നീയല്ലാതെ ആരാ മജ്നൂ എന്നെ നോക്കേണ്ടത്… സ്വപ്നമോ സത്യമോ എന്നറിയാത്ത ഈ സമയം ഏന്റെ സന്തോഷം എനിക്ക് പറയാനറിയില്ല മജ്നൂ…
പറയണ്ട… എനിക്കാതറിയാം…
നിന്റെ ഉള്ളിലേ സന്തോഷം എനിക്കുമറിയാം മജ്നൂ… നീ മറ്റെന്തിനേക്കാളും എന്നെ പ്രണയിക്കുന്നു… നിന്റെ പ്രാണനെക്കാൾ നീ എന്നെ പ്രണയിക്കുന്നു മജ്നൂ… നീ പറയണ്ട എനിക്കറിയാം… ഞാൻ വായിച്ച കഥയിലെ പോലെ പ്രണയിച്ചു കൊതിതീരാതെ മരണം പുൽകിയ രണ്ടാത്മക്കളാണ് നാം… ഇനിയുമെത്ര ജന്മം ഒരുമിച്ചാലും പ്രണയിച്ചു കൊതിതീരില്ല മജ്നൂ…
മ്മ്…
ഇനി ഞാനില്ല… നീയുമില്ല… നമ്മൾ… നമ്മൾ മാത്രം മജ്നൂ…
നൂറാ…
മ്മ്…
നിന്നെ ഞാൻ ഏറെ സ്നേഹിക്കുന്നു… എത്രയെന്നു പറയാൻ കഴിയില്ല പറഞ്ഞാൽ അത് എന്നെ പ്രാണന്നായി കാണുന്നവർകേറെ നോവായിമാറും… അറിയില്ല നൂറാ… ഇതുവരെയും അണകെട്ടിതടഞ്ഞുനിർത്തിയ നിന്നോടുള്ള പ്രണയം അണയെ തകർത്തു കുത്തിയോഴുകാൻ വെമ്പുന്നു… മറ്റെല്ലാം മറന്നു നിന്നിലേക്ക് ചുരുങ്ങാൻ ഞാൻ കൊതിക്കുന്നു നൂറാ…
വേണ്ട മജ്നൂ… നിന്നെമാത്രം സ്വപ്നം കണ്ട് നിന്നെ മാത്രമോർത്തു കഴിയുന്ന അവരുടെ മനസിൽ നീ നോവായി മാറരുത്…
ഇല്ല നൂറാ…അവരെ എനിക്കിഷ്ടമാണ് ഏന്റെ ശ്വാസനിശ്വാസം പോലെ അവരെന്നിലുള്ളപ്പോൾ മാത്രമേ എനിക്ക് ജീവനുള്ളൂ… നിന്നോളം മറ്റൊന്നുമെനെ മോഹിപ്പിക്കുന്നില്ല…
എനിക്കറിയാം മജ്നൂ… എങ്കിലും പറയല്ലേ… സ്നേഹിക്കുന്നവർക്ക് സന്തോഷം പകരുന്നവനാണ് മജ്നൂ നീ… നിന്റെ ഈ വാക്കുകൾ നിന്നെ സ്നേഹിക്കുന്നവർക്കേറെ നോവ് നൽകും… അത് വേണ്ട മജ്നൂ… എനിക്കെന്റെ മജ്നുവിനെ കണ്ടാൽ മതി ഇടക്കെനെ ചേർത്തുപിടിച്ചാൽ മതി… ഞാൻ സന്തോഷവതിയാണ് മജ്നൂ… നീ എന്നോട് ഏന്റെ പ്രണയം നീ അറിഞ്ഞെന്നു പറഞ്ഞമുതൽ ഈ ലോകത്ത് ഏറ്റവും സന്തോഷവതി ഞാനാണ് മജ്നൂ… നമുക്കിങ്ങനെ മതി ഏന്റെ മജ്നുവിനെ സ്നേഹിക്കുന്നവരെ നോവിക്കാതെ… ഇങ്ങനെ…