അമർ : ഉറപ്പാണോ…
ധൃവ് : അതേ… അവന്റെ ദേഷ്യം പോലും അവൾക്ക് വേണ്ടി അവൻ തടഞ്ഞുവെക്കും… ഒരിക്കൽ അവൻ പറമ്പിലെ ഒരു പണിക്കാരനെ തല്ലാൻ പോകെ അവിടെയുള്ള ഞങ്ങളും അവന്റെ ബന്ധുക്കളും അടക്കം എല്ലാരും പിടിച്ചു നിർത്താൻ നോക്കിയിട്ടും നടന്നില്ല അവളവനെ സിമ്പിളായി പിടിച്ചുനിർത്തി… മാത്രമല്ല അവളോട് എന്തോ തർക്കുത്തരം പറഞ്ഞതിനവൻ ഒറ്റ അടിക്ക് അയാളുടെ താടിയെല് പൊട്ടിച്ചു… അവൾക്കെന്തെങ്കിലും ഒരു പോറൽ പറ്റിയാൽ പോലും അവൻ സഹിക്കില്ല…
അമർ : അതേ… അവൾ അവൾ തന്നെയാണ് ആദ്യം വീഴേണ്ടത്… അതോടെ അവന് ഭ്രാന്ത് പിടിക്കും… എന്തും ചിന്തിച്ചു ക്ഷമയോടെ ചെയ്യുന്ന അവനും അവന്റെ കൂടെയുള്ളവരും ചിന്തിക്കാതെ എടുത്തുചാടും…
ധൃവ് : അവൾക്കെന്തെങ്കിലും പറ്റിയാൽ അവർ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല… ആളെ മനസിലായാൽ അവർ നമ്മളെ വെട്ടിനുറുക്കും… അവരോട് തല്ലി ജയിക്കാം എന്നോ നേരെ നിന്ന് ജയിക്കാമെന്നോ ഉള്ള തോന്നാലുണ്ടെങ്കിൽ വേണ്ട…
അമർ : നിർത്തെടാ…(അലർച്ചയോടെ അവനെ നോക്കി) അവരിങ്ങു വരേണ്ട താമസമെ ഉള്ളൂ… ഈ കോംപൗണ്ടിൽ കയറിയാൽ ഒറ്റയെണ്ണം ജീവനോടെ പോവില്ല…
ധൃവ് : മദയാനയെ പോലുള്ള അവരോട് നേരിട്ട് തല്ലി നിൽക്കാൻ എന്തായാലും പറ്റില്ല… അറിഞ്ഞിടത്തോളം ഓരോന്നും നല്ല എണ്ണം പറഞ്ഞ അഭ്യസികളാണ്… ഇത് ഏന്റെ കൂടെ ജീവൻ വെച്ചുള്ള കളിയാ അതുകൊണ്ട് ഞാൻ പറയുന്നത് നിങ്ങൾ കേൾക്കണം… അല്ലെങ്കിൽ എന്നെ വിട്ടേക്ക്… എനിക്ക് അവരോട് പകയോ ഒന്നുമില്ല വെറും പൈസക്ക് വേണ്ടി മാത്രമാ ഞാൻ ഇതിന് നിൽക്കുന്നത്… ജീവൻ പോയിട്ട് പൈസക്കിട്ടിയിട്ട് ഒരു കാര്യവുമില്ല… നിങ്ങൾ അവരെ നേർക്കുനേർക്കു നിൽക്കാനാണ് ഭാവമെങ്കിൽ നിങ്ങളുടെ ഇഷ്ടം… ഞാൻ ഇതുവരെ വാങ്ങിയ പൈസ ഒരു രൂപ കുറയാതെ തിരിച്ചു തന്ന് ഞാൻ പോയേക്കാം… ഞാൻ പറയുന്നത് മനസിലാക്കിയാൽ എല്ലാർക്കും നല്ലത്…