വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

ഇവള് പാവമല്ലേ…

മ്മ്…നല്ല പാവം രണ്ടും കുവലയൻ ഇനത്തിൽ പെട്ട പട കുതിരകളാ… സാധാരണ കുതിരക്കളെക്കാൾ കരുത്തും ഉയരവും ഉണ്ടാവും… പ്രശ്നമെന്തെന്നാൽ അടക്കിനിർത്താൻ എല്ലാർക്കും കഴിയില്ല… എന്തിന് ഇത്രയും കാലം ഭക്ഷണം കൊടുത്ത ജോയ്ക്ക് പോലും ഇവരുടെ മേലേ കയറാനോ ഇവരെ അടക്കാനോ കഴിയില്ല… സാധാരണ കുതിരകളെ കടിഞ്ഞാൺ പിടിച്ച് നിയന്ത്രിക്കാം പക്ഷേ ഇവരെ പറ്റില്ല കടിഞ്ഞാൺ വലിച്ചു പൊട്ടിക്കാനും ഇവർ മടിക്കില്ല… ഒറ്റ തൊഴികൊണ്ട് ഒരു വന്യ മൃഗത്തെ പോലും കൊല്ലാൻ കഴിയുമിവർക്ക്… ഇവർ പൂർണ വേകം കൈവരിച്ചാൽ ഒരു ജീവികൾക്കും ഇവർക്കൊപ്പം ഓടിയെത്താൻ കഴിയില്ലെന്ന് മാത്രമല്ല ഇവയ്ക്ക് വിശബാധ ഏൽക്കുകയോ രോകങ്ങൾ പിടിപെടുകയോ ചെയ്തതായി അറിയില്ല… ഇവർ ഒറ്റ ഇണയെ മാത്രം തിരഞ്ഞെടുക്കുന്നവരാണ്… (പറച്ചിലൊന്നു നിർത്തി ചിരിയോടെ) എന്താ നൂറാ… ഇങ്ങനെ നോക്കുന്നേ…

ഒന്നുമില്ല മജ്നൂ… ഞാൻ നിനെ കണ്ടുകൊണ്ട് നിന്റെ സംസാരം കേൾക്കുകയായിരുന്നു…

മ്മ്…

കർണനെ കുവക്കരികിലേക്ക് അടുപ്പിച്ചു കർണനിൽ നിന്നും കുവയിലേക്ക് കയറി നൂറയുടെ വയറിൽ ചുറ്റിപ്പിടിച്ചു

എന്താ മജ്നൂ…

നിനക്ക് ഇങ്ങനെ ഇരിക്കാൻ തോന്നിയില്ലേ…

മ്മ്…

നൂറാ…

മ്മ്…

വേകം പോവാം…

മ്മ്…

ഇവളുടെ പേര് കുവയെന്നാണ് പേര് വിളിച്ച് വേകം എന്ന് പറഞ്ഞുനോക്ക് നിനെ അനുസരിക്കുമോ എന്ന് നോക്കാം…

കുവാ… വേകം…

ഹ്രീ…

ചിന്നപ്പോടെ വേകം കൂട്ടി മുന്നോട്ട് കുതിക്കെ

കർണാ…

കർണനും അതിവേകം ഒപ്പമോടി അല്പം കഴിഞ്ഞു കർണനുമുകളിൽ കെട്ടിവെച്ച മുണ്ടെടുത്തു നൂറയുടെ കണ്ണ് കെട്ടി അവളുടെ വയറിൽ പിടിച്ചു കൊണ്ട് കുവയുടെ വേകം കൂട്ടി അവരുടെ കുളമ്പടി ശബ്‍ദം മുഴങ്ങിക്കേട്ടു അല്പം കഴിഞ്ഞു ഇരുവരും നിന്നു

Leave a Reply

Your email address will not be published. Required fields are marked *