ഒറ്റക്ക് പേടിയുണ്ടോ നൂറാ…
(അവളെ തടവി എന്നെ നോക്കി) ഇല്ല…
ഇങ്ങ് വാ…
കൈ ഇവിടെ പിടിക്കണം ഇവിടെ വലം കാല് വെച്ചു കയറിയ ശേഷം ഇവിടെ ഇടം കാല് ചവിട്ടി കയ്യിലും കാലിലും ഒരുമിച്ച് ബലം കൊടുത്തു പോങ്ങി കാല് അപ്പുറത്തിട്ടിരിക്കാം
ഒരുവട്ടം പറഞ്ഞുകൊടുക്കുമ്പോയേക്കും അവൾ സിമ്പിളായി അത് ചെയ്തു
അവൾക്കു പുറകിൽ കയറിയിരുന്നു കടിഞ്ഞാൺ എടുത്തു കൈയിൽ കൊടുത്തു
കടിഞ്ഞാൺ കൈയിൽ പിടിക്കണം ഏത് വശത്തേകാണോ പോവേണ്ടത് ആ വശത്തേക്ക് കടിഞ്ഞാൺ പിടിക്കണം ഇങ്ങനെ പിടിച്ചാൽ നിൽക്കും മുറ്റത്ത് കൂടെ ഒരു റൗണ്ട് നടന്നു
ചെല്ല് കുളിക്കാനും മാറാനുമുള്ളതെടുത്തു വാ… നമുക്ക് പോയി നീന്തി കുളിച്ചുവരാം…
അവൾ അകത്തേക്ക് പോയതും കർണനെ സെറ്റ് ചെയ്തു അകത്ത് ചെന്ന് തോർത്തും മുണ്ടും ഷഡിയും ഷോർട്സും വാളുമെടുത്തു കർണന്റെ മേൽ വെച്ചു
അകത്തുനിന്നും വന്ന നൂറ ചിരിയോടെ എന്നെ നോക്കി അരികിലേക്ക് വന്നുകൊണ്ട് അവളുടെ കൈയിലെ വസ്ത്രങ്ങൾ കുവയുടെ പുറത്തേക്ക് വെച്ച് ഇടം കാലുയർത്തിചവിട്ടി അവളെക്കാൾ ഉയരമുള്ള കുവയുടെ പുറത്തേക്ക് കയറി
അവൾ വലം കാല് ചവിട്ടാതെ കയറാൻ പഠിച്ചു എന്നറിഞ്ഞതിനാൽ വലം കാല് ചവിട്ടാനായി തുകൾ പട്ടക്ക് ഒപ്പം നീളം കൂട്ടുവനായി ഇട്ടത് എടുത്തു കോലയിൽ വെച്ച് അവളെ നോക്കി ചിരിയോടെ ചെന്ന് കർണന്റെ മേൽ കയറി
കർണനെ തെളിച്ചതിനൊപ്പം നൂറയും കുവയും വന്നു
നൂറാ…
മ്മ്…
പേടിയുണ്ടോ…
ഇല്ല… ഇവളെ എനിക്ക് നല്ല പരിജയം പോലെ…
മ്മ്… ഏന്റെ അറിവിൽ അവളുടെ ദേഹത്ത്കയറുന്ന രണ്ടാമത്തെ ആളാണ് നീ… അവൾ ആരെയും അടുപ്പിക്കില്ല…