ഹർപ്രീത്… മോളേ…
കുട്ടികൾ ഓടി അവൾക്കരികിലേക്കടുത്തു
പുറത്തേക്ക് വന്ന മല്ലന്മാരായ യുവാക്കളെ കാണെ അവളുടെ കണ്ണിൽ കോപമിരച്ചുകയറി അടുത്തനിമിഷം അവളുടെ കൈയിലെ പിസ്റ്റൾ ശബ്ദിച്ചു മുന്നിൽ നിന്നവന്റെ നെറ്റി തുളച്ചു വെടിയുണ്ട കടന്നുപോയി നിർത്താതെ വീണ്ടും ശബ്ദിച്ച പിസ്റ്റൾ മറ്റൊരുവന്റെ തലയോട്ടി കൂടെ തകർത്തു അവർക്കു ചിന്തിക്കാൻ സമയം ലഭിക്കുന്നതിനു മുൻപേ ഒന്നിന് പിറകെ ഒന്നായി നാലുപേർ കൂടെ നിലം പതിച്ചു
ബാക്കിയുള്ളവർ ഓടി വണ്ടികൾക്ക് പിറകിലായി പതുങ്ങി മുന്നിലേക്ക് വന്ന ഒരുവന് നേരെ വെടിയുതിർത്തതും പിറകിൽ നിന്നുവന്നവൻന്റെ ഭലിഷ്ഠമായ കൈക്കുള്ളിൽ അവളുടെ പിസ്റ്റൾ പിടിച്ച വലം കൈ ഒതുങ്ങി മുകളിലേക്ക് ഉയർത്തിപിടിച്ച വലം കൈയിലെ പിസ്റ്റൾ ആകാശം നോക്കി ഒരുവട്ടം കൂടെ ശബ്ദിച്ചു അവളുടെ ഇടം കൈ അരയിലേക്ക് നീങ്ങും
മുൻപ് അവന്റെ ഇടം കൈ അവളുടെ പുറകിൽ തിരുകിവെച്ച പിസ്റ്റളിനെ കൈക്കലക്കി ഓടി അടുത്ത ആളുകൾ അവളുടെ വലം കൈയിലെ പിസ്റ്റളിനെ കൂടെ പിടിച്ചെടുത്തു വന്നവരിൽ ഒരുവൻ തന്റെ ബലിഷ്ഠമായ കയ്യാൽ അവളുടെ മുഖത്തടിച്ചു നിലത്തേക്ക് വീണ അവളുടെ മുടിക്ക് കുത്തിപിടിച്ചെഴുനേൽപ്പിച്ച അവന്റെ മുഖത്തേക്ക് നോക്കി
അവൾക്കരികിലേക്ക് ഓടിയടുക്കാൻ പോയ അച്ഛനെയും അമ്മയെയും കുട്ടികളെയും അവർ പിടിച്ചുവെച്ചു
എന്നെ കൊന്നാലും ഒരുത്തനും രക്ഷപെടാൻ പോകുന്നില്ല ജീവൻ വേണമെങ്കിൽ ഓടി ഒളിച്ചോ… എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൻ നിങ്ങളെ ജീവനോടെ കത്തിക്കും…
അവന്റെ കൈ വീണ്ടും അവളുടെ കവിളിൽ പതിഞ്ഞു അവളുടെ വായിൽ രക്തത്തിന്റെ രുചിയറിഞ്ഞു