വണ്ടി സൈഡാക്കി പേഴ്സിൽ നിന്നും എടിഎം കാർഡും ഒരു അഞ്ഞൂറിന്റെ നോട്ടുമെടുത്തു കപ്പ് ഹോൾഡറിൽ നിന്നും എടുത്ത കുഞ്ഞു ഗ്ലാസ് കവറിന്റെ അറ്റം പൊട്ടിച്ചു അതിൽ നിന്നും പഞ്ചസാര പോലെ അല്പം തരി ഫോണിനുമേൽ വിരിച്ചുവെച്ച പൈസയിലേക്ക് ഇട്ടു എ ടി എം കാർഡ് വെച്ച് അതിനുമുകളിലൂടെ അമർത്തി മൂന്നാല് തവണ ഉരച്ചതും പഞ്ചസാര തരികൾ പൊലിരുന്നവ പൌഡർ പോലെയായി പൈസയിലെ പൗഡർ ഫോണിന്റെ ഡിസ്പ്ലേയിലേക്ക് തട്ടി എ ടി എം കാർഡ് വെച്ചു നാല് വരകളാക്കി മാറ്റി ഫോൺ ഹാൻഡ് റെസ്റ്റിൽ വെച്ച് പൈസ ചുരുട്ടി ഒലിച്ചിറങ്ങിയ കണ്ണുനീര് പുറംകൈകൊണ്ട് തുടച്ചുമാറ്റി ചുരുട്ടിവെച്ച പൈസ മൂക്കിലേക്ക് ചേർത്തുവെച്ചു ഓരോ വരകളായി മൂക്കിലേക്ക് വലിച്ചു കയറ്റി
എല്ലാം മാറ്റിവെച്ചു വണ്ടിയെടുത്തു അവളുടെ വെളുത്ത മുഖം അല്പം ക്കൂടെ തുടുത്തു ഉറക്ക ക്ഷീണം മാറിയ അവൾ അതിവേകം വണ്ടി മുന്നോട്ട് പായിച്ചു
പുലർകാല സൂര്യരശ്മികളാൽ സ്വർണവർണമണിഞ്ഞു നിൽക്കുന്ന ഗോതമ്പു പാടങ്ങൾക്കിടയിലെ മൺ റോഡിലൂടെ പൊടി പറത്തി ഓഫ്‌റോഡർ പജിറോ മുന്നിൽ കാണുന്ന സാമാന്യം വലിയ വീടിനെ ലക്ഷ്യമാക്കി അതിവേകം മുന്നോട്ട് കുതിച്ചു മുറ്റത്ത് നിരന്നുനിൽക്കുന്ന ജീപ്പുകൾക്കും ബെൻസിനും ഇടയിൽ ചെന്നു നിന്ന വണ്ടിയിൽ നിന്നും രണ്ട് പിസ്റ്റലുകൾ എടുത്തു ഒന്ന് അരയിൽ തിരുകി കൈയിലെ പിസ്റ്റൾ ലോക്ക് റിലീസ് ചെയ്തുകൊണ്ടവൾ വണ്ടിയിൽ നിന്നും ചാടിയിറങ്ങി കോപത്താൽ ചുവന്ന മുഖവുമായി മുന്നോട്ട് നടക്കെ വാഹനത്തിന്റെ ശബ്ദം കേട്ട് ഓടി പുറത്തേക്കിറങ്ങിയ സ്ത്രീക്കും വൃദ്ധനും കുട്ടികൾക്കും വൃദ്ധൻ ഉറക്കെ വിളിച്ചു