ശെരി…
കാൾ കട്ട് ചെയ്ത് ബിച്ചുവിനെ വിളിച്ചു ജയിയിംസിന്റെ നമ്പർ കൊടുത്തു കവർ ചെന്നു വാങ്ങാൻ പറഞ്ഞു പ്രിയയെ വിളിച്ചു ഒരു വട്ടം മുഴുവനായി അടിഞ്ഞു തീർന്ന ശേഷം അവൾ തിരികെ വിളിച്ചു
എവിടെയാ…
ഡ്യൂട്ടിയിലാ… ഞാൻ പിന്നെ വിളിക്കാം…
നല്ല തിരക്കാണോ…
ആ… ഏട്ടാ…
ശെരി… ഫ്രീ ആവുമ്പോ വിളിക്ക്…
****************************************
ഫോൺ കട്ട് ചെയ്തവൾ ഫോണിൽ തെളിഞ്ഞ തന്റെ പ്രിയപെട്ടവന്റെ ഫോട്ടോയിൽ അമർത്തി ഉമ്മവെച്ചു
സോറി… ഏട്ടാ… ഞാൻ ഒത്തിരി മിസ്സ് ചെയ്യുന്നു…
ഒലിച്ചിറങ്ങിയ കണ്ണുനീര് തുടച്ച് അവൾ വണ്ടി മുന്നോട്ടെടുത്തു കരുത്തു കാട്ടി മുന്നോട്ട് കുതിക്കുന്ന V8 എഞ്ചിനെക്കാൾ വേകത്തിൽ അവളുടെ മനസ് നാട്ടിലേക്ക് കുതിച്ചു
ഇടക്ക് പെട്രോൾ പമ്പിലും വെള്ളവും കോഫിയും വാങ്ങാനും വണ്ടി നിർത്തി എങ്കിലും ഒരിടത്തും അതികം സമയം പാഴാക്കാതെ വളവുകളിൽ പോലും അറുപതു എൺപത് സ്പീഡ് കീപ്പ് ചെയ്തുകൊണ്ട് വണ്ടി മുന്നോട്ട് കുതിച്ചു പ്രഭാതം വിടർന്നു എവിടെയും നിൽക്കാതെ മുന്നോട്ട് പോയ്കൊണ്ടിരുന്ന വണ്ടി ഒരു കടക്കു മുന്നിൽ നിർത്തി അലമാരയിലുള്ള പലഹാരങ്ങൾ പൊതിഞ്ഞെടുപ്പിച്ചു ഒരു കാപ്പിയും വാങ്ങി വണ്ടി വീണ്ടും മുന്നോട്ട് കുതിച്ചു പെട്രോൾ പമ്പിൽ കയറി ടാങ്ക് ഫിൽ ചെയ്യാൻ പറഞ്ഞു ബാത്‌റൂമിൽ പോയി തിരികെ വന്നു യാത്ര തുടർന്നു പകലിനെ രാത്രി വിഴുങ്ങി
ഇരുളിനെ നീക്കി സൂര്യൻ ഉതിച്ചുയർന്നു വീണ്ടും സന്ധ്യ വരവായി പകൽ രാവിന് വഴിമാറി
പാതിരാത്രി പിന്നിട്ടതും വിശ്രമമില്ലാത്ത ഡ്രൈവിങ്ങും ഭക്ഷണമില്ലായ്മയും അവളിൽ ക്ഷീണം നിറച്ചു അവളുടെ കണ്ണുകളിൽ ഉറക്കം വന്നുതുടങ്ങി