ഒന്നൂല്ല… വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട…
മ്മ്…
സിഗരറ്റ് കഴിഞ്ഞതും വണ്ടിയിലേക്ക് കയറി സീറ്റ് മലർത്തിയിട്ട് കിടക്കെ നൂറ ഏന്റെ തലയിൽ മസ്സാജ് ചെയ്തുകൊണ്ടിരുന്നു അഫി വണ്ടി സൈഡാക്കി ഇറങ്ങിച്ചെന്ന് ചായയുമായി വന്നു ചായ കുടിച്ചിരിക്കെ പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നു
ഹലോ…
ഹലോ സർ, ഞാൻ എ സി പി മാഡത്തിന്റെ കൂടെയുള്ള ഡി വൈ എസ് പി ജയിംസാണ്
മനസിലായി… പറയ്…
ഒരു ചെറിയ പ്രശ്നമുണ്ട്…
എന്ത് പറ്റി…
മേഡം അഞ്ചു ദിവസത്തിനുള്ളിൽ എന്നെ വിളിച്ചില്ലെങ്കിൽ നിങ്ങൾക്ക് തരാൻ ഒരു ലോങ്ങ് കവർ എന്നെ ഏല്പിച്ചിട്ടുണ്ട്… എന്നോട് താങ്ക്സ് ഒക്കെ പറഞ്ഞു… എനിക്കെന്തോ പന്തികേട് പോലെ തോന്നി അതാ ഞാൻ വിളിച്ചത്…
എപ്പോഴാ നിന്നെ കാണാൻ വന്നത്…
എന്നെ അങ്ങോട്ട് വിളിപ്പിച്ചതാ… ഇപ്പൊ ഒരു മണിക്കൂർ കഴിഞ്ഞു…
വേറെ എന്തെങ്കിലും പറഞ്ഞോ…
നാട്ടിലേക്ക് പോവുകയാ എന്ന് പറഞ്ഞു ലീവ് ലെറ്ററും ഓഫീസിൽ കൊടുക്കാൻ എന്നെ ഏല്പിച്ചിട്ടുണ്ട്… പിന്നെ കഴിഞ്ഞ ദിവസം പിള്ളേരെ പിടിച്ചപ്പോ കിട്ടിയതിൽ നിന്ന് ഇത്തിരി സാധനവും പറഞ്ഞത് കൊണ്ട് ഞാൻ കൊണ്ടുകൊടുത്തിട്ടുണ്ട്…
എന്ത് കല്ലാണോ…
അതേ…
മ്മ്…എപ്പോഴാ പോവുന്നെ എന്ന് പറഞ്ഞോ…
ഇപ്പൊ പോവുകയാണെന്നു പറഞ്ഞു…
എങ്ങനെയാ വന്നേ…
മേഡത്തിന്റെ വണ്ടിയിൽ തന്നെ… യൂണിഫോം പോലും മാറിയിട്ടില്ല…
ശെരി… ലീവ് ലെറ്റർ ഓഫീസിൽ കൊടുത്തേക്ക് മറ്റേ കവർ ഇപ്പൊ ഒരാള് ജയിമ്സിനെ വിളിക്കും അവന്റെ കൈയിൽ കൊടുത്തേക്ക്… പിന്നെ ഇത് നിന്റെ മേഡം അറിയണ്ട…