കളറും കലർപുള്ള സാധനങ്ങളുമൊന്നും അവർക്ക് ശീലമില്ല കഴിച്ചാൽ അസുഖം വരും അതുകൊണ്ടാ വെളിച്ചെണ്ണയും നെയ്യുംകൊണ്ട് ഉണ്ടാക്കിയെ…
മ്മ്…
നൂറാ… മൂപ്പന് എത്ര വയസുണ്ടെന്നറിയുമോ…
ഇല്ല…
ഗസ്സ് ചെയ്തുനോക്ക്…
നാല്പത് കൂടിയാൽ നാൽപത്തി അഞ്ച്…
തൊനൂറു വയസ്സ് കഴിഞ്ഞു…
അവളെനെ കണ്ണ് മിഴിച്ച് നോക്കി
സത്യം…
തൊനൂറു വയസിൽ ഇത്ര ആരോഗ്യമോ…
ഏന്റെ നൂറാ… അവര് കഴിക്കുന്നത് ഈ കാട്ടിലെ പഴങ്ങളും കിഴങ്ങുകളും അവർ കൃഷിചെയ്തുണ്ടാക്കുന്ന സാധനങ്ങളുമാണ്… കലർപുള്ളതോ വിഷം കൊടുത്തു വളർത്തിയതോ ആയ ഒന്നും അവര് കഴിക്കുന്നില്ല… അതാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം…
മ്മ്…
ദമ്മുപൊട്ടിച്ചതും ചുറ്റും മണം നിറഞ്ഞു ജോയികൊണ്ടുവന്ന പ്ളേറ്റുകളിൽ അവർക്ക് ഭക്ഷണം വിളമ്പി അവർക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചു അവർ പോയ പിറകെ അവർ കൊണ്ടുവന്ന കൂടകൾ എടുത്തു വണ്ടിയിൽ വെക്കുന്ന ജോയിയെ നോക്കി
ജോയ് കർണനെയും കുവയെയും കൊണ്ടുവരാമോ…
അവരെ മേയാൻ വിട്ടു…
മ്മ്…
മുറ്റത്തേക്കിറങ്ങി വീസിലടിച്ചതും പുറകിൽ നിന്നും കർണ്ണന്റെ ചിന്നപ്പ് കേട്ടു ചായ്പ്പിൽ ചെന്ന് രണ്ട് കൈയിലും സാധനങ്ങളുമായി പുറത്തേക്കിറങ്ങി കുളമ്പടി ശബ്ദങ്ങൾ അടുത്തുവന്നു
കുതിച്ചു വരുന്ന കർണനെയും കുവയെയും കണ്ട് നൂറ അവരെ തന്നെ നോക്കിനിന്നു
മജ്നൂ…
നിന്റെ കുവ…
മുറ്റത്തു വന്നു നിന്ന കുവക്ക് അരികിൽ ഭയമേതുമില്ലാതെ അവളെ തടവികൊണ്ട് നിൽക്കുന്ന അവൾക്കരികിൽ ശാന്തയായി നിൽക്കുന്ന കുവയെ കണ്ട് ജോയി അത്ഭുതതോടെ അവളെയും കുവയെയും നോക്കെ കുവയെ സെറ്റാക്കി നൂറയെ നോക്കി