ഫ്ലൈറ്റ് ആണോ ട്രെയിൻ ആണോ…
ഫ്ലൈറ്റ് എപ്പോഴാ…
ഒരു മിനുറ്റ്…
മ്മ്…
ഫ്ലൈറ്റ് രണ്ട് ദിവസം കഴിഞ്ഞേ ഉള്ളൂ… ട്രെയിൻ ആണെങ്കിൽ നാളെ പുലർച്ചെ ഉള്ള ട്രെയിനിൽ ഫസ്റ്റ് ക്ലാസ് എ സി യിൽ സീറ്റുണ്ട്…
ഒരുമിനുറ്റ്… (പ്രിയയെ നോക്കി) എന്ത് ചെയ്യണം…
ട്രെയിൻ മതി…
മ്മ്…
എടാ ട്രെയിൻ എടുത്തോ… ഐഡി ഞാൻ വാട്സപ്പ് ചെയ്യാം…
ശെരി…
ഇത്ത വന്നു കുറച്ച് കഴിഞ്ഞതും ഞാനും അഫിയും നൂറയും ഇറങ്ങാൻ നേരം പ്രിയ അഫിയെയും നൂറയെയേം ചേർത്തുപിടിച്ചുമ്മ വെച്ചു എന്നെ ഇറുക്കെ കെട്ടിപിടിച്ചു മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടി കവിളിൽ അമർത്തി മുത്തി “ഐ മിസ്സ് യൂ…” നെഞ്ചിൽ അമർത്തി ഉമ്മവെച്ചുകൊണ്ടവൾ അകന്നു
നൂറയുടെ വീട്ടിൽ ചെന്ന് അവളുടെ ഡ്രെസ്സുമെടുത്തു കൊടകിനു തിരിച്ചു
ഇക്കാ…
മ്മ്…
എന്താ ആലോചിക്കുന്നത്…
പ്രിയയുടെ മുഖം ശ്രെദ്ധിച്ചോ നീ… ആ ഫോൺ വന്ന ശേഷം അവളുടെ മുഖതെന്തോ മാറ്റമുണ്ട്…
മ്മ്… എന്ത് പ്രശ്നമായാലും പറഞ്ഞാൽ പോരേ നമ്മളെന്താ കൂടെ നിൽക്കില്ലേ… ചിലപ്പോ വല്ല കുടുംബ പ്രശ്നവും ആവും…
ഇറങ്ങാൻ തുടങ്ങുമ്പോ അവൾ പിടിച്ചപ്പോഴും ഉമ്മവെച്ചപ്പോഴുമെല്ലാം എന്തോ ഒരു വെത്യാസം പോലെ…
മ്മ്…
സീറ്റ് പുറകോട്ടാക്കി കിടന്നു വീണ്ടും നേരെയാക്കി ഇരുന്നു ഒന്നും ശെരിയാവുന്നില്ല മനസ്സിനെന്തോ വല്ലാത്തൊരു അസ്വസ്ഥത
അഫീ…
മ്മ്…
നിർത്ത്…
വണ്ടിയിൽ നിന്നിറങ്ങി സിഗരറ്റ് കത്തിച്ചു വലിക്കെ അഫി ഏന്റെ തോളിലായി കൈവെച്ചു
എന്ത് പറ്റി…
മ്ഹും… എന്തോ മനസ്സിനൊരു ഭാരം പോലെ… സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിക്കാൻ പോകുന്ന പോലെ…