നീ വരുന്നോ…
ഇപ്പൊ തന്നെ ലീവ് ഒരുപാടായി… പിന്നെ ഉദ്ഘാടനത്തിന് വരണ്ടേ അതിനും ലീവാക്കണം… ഇപ്പൊ ലീവ് ആക്കിയാൽപിന്നെ അപ്പൊ ലീവ് കിട്ടാൻ ബുദ്ധിമുട്ടാവും…
മ്മ്… ഉമ്മ നിന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞോ…
മ്മ്… എന്താ ചെയ്യണ്ടേ…
ഇവിടെ നിന്നോടീ… ഉമ്മാക്ക് നല്ല ടെൻഷനുണ്ട്…
മ്മ്…
അവളുടെ ഫോണടിഞ്ഞു ഫോണിലേക്ക് നോക്കി അമ്മയാ എന്നും പറഞ്ഞവൾ ഫോണെടുത്തു
ഹലോ… അമ്മാ…
………
അവളുടെ മുഖത്തെ ചിരി മാഞ്ഞു
ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ടവൾ ഫോണുമായി പുറത്തേക്കിറങ്ങി ഞാൻ വർക്കിലേക്കും അഫി തുണി മടക്കിവെക്കുകയും ചെയ്യേ നൂറ അങ്ങോട്ട് വന്നു റിയയും മുത്തും ലെച്ചുവുംവന്നു ഫോൺ വെച്ചു വന്ന പ്രീതിയുടെ മുഖത്തെ കണ്ട് അവളെ നോക്കി
എന്ത് പറ്റി…
മ്ഹും… ഒന്നൂല്ല…
പിനെന്തിനാ മുഖമിങ്ങനെ വെച്ചിരിക്കുന്നെ…
ലെച്ചു : എന്തേ വീട്ടുകാരെ മിസ്സ് ചെയ്യുന്നോ…
മ്മ്…
നിനക്കവരെ ഇങ്ങോട്ട് കൊണ്ടുവരരുതോ…
മ്മ്… കൊണ്ടുവരണം…
നീ അവരെ ഐഡി കാർഡ് അയച്ചുതരാൻ പറ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം… ഇവിടെ എയർപോർട്ടിൽ പോയി കൂട്ടിയാൽ മതിയല്ലേ…
വേണ്ട ഏട്ടാ… ഞാൻ പോയി കൂട്ടിയിട്ട് വരാം…
അപ്പൊ ലീവിന്റെ കാര്യം…
അതൊന്നും സാരമില്ല…
മ്മ്… എപ്പോഴാ പോവുന്നെ…
അടുത്ത ഫ്ലൈറ്റോ ട്രൈനോ എടുക്കാം എന്ന് വിചാരിക്കുകയാ…
നിന്റെ ഐഡി തന്നെ…
അവളുടെ ഐഡി വാങ്ങി നിയാസിനെ വിളിച്ചു
പറയ് മോനേ… എന്താ ഓർമ്മയുണ്ടോ…
ഒരു ടിക്കറ്റ് വേണമെടാ…
ഖത്തറിനാണോ…
അല്ല… പഞ്ചാബ്…