അങ്ങേരു പറഞ്ഞ പല കാര്യങ്ങളും ഏന്റെ ലൈഫിൽ സംഭവിക്കാൻ തുടങ്ങിയത്കൊണ്ട് ഇവർക്കൊക്കെ നല്ല പേടിയുണ്ട്… മെയിൻ ആയിട്ട് നമ്മൾ ചെയ്യുന്ന കാര്യങ്ങൾ കുറച്ചൊക്കെ അറിയുന്നത്കൊണ്ട് ഇത്താക്ക് നല്ല പേടിയുണ്ട്… ഈ മാല “പതിമൂന്ന് വയസാകുമ്പോ എനിക്ക് ഇട്ടുതരണമെന്നും എനിക്ക് ചുറ്റും അപകടം പതിയിരിക്കുന്നുണ്ടെന്നും ഇതത്തിൽ നിന്നും കാക്കും” എന്നും പറഞ്ഞു കൊടുത്തതാ
അവളെന്റെ തോളിൽ മുറുക്കെ പിടിച്ചു
പൊന്നൂസേ…
മ്മ്…
പേടിയുണ്ടോ…
മ്ഹും…
എന്നെ പറ്റി എനിക്കൊന്നും അറിയില്ല എന്തൊക്കെയോ മിസ്ട്രി ഉണ്ടെന്നറിയാം… ഒരു സുപ്രഭാതത്തിൽ പരദേശിയായി എവിടെനിന്നോ വന്ന് എങ്ങോട്ടോ പോയ ഗുരു അടക്കം എല്ലാം… ഗുരു പറഞ്ഞത് എന്നെ പറ്റി അന്വേഷിക്കണ്ട നിയോഗത്തിലേക്കെത്തും മുൻപ് തന്നെ അറിഞ്ഞോളും എന്നാണ്…
മ്മ്…
മോളൂസേ…
മ്മ്…
നീ എല്ലാരേയും നോക്കണം… അവർക്കൊരു പ്രശ്നവുമുണ്ടാവരുത്…
ഞാനവരെ നോക്കില്ലെന്ന് ഇക്കാക്ക് തോന്നുന്നോ…
പറഞ്ഞതാ പെണ്ണേ…
മ്മ്…
ഖത്തറിന് ഏന്റെ കൂടെ വരുന്നോ അതോ അവരെ കൂട്ടിയിട്ടേ വരുന്നുള്ളോ…
അവിടെ ചെന്നാൽ തിരക്കായിരിക്കൂലേ ഞാൻ അവരെ കൂട്ടിയിട്ട് വരാം… അതുമല്ല നമ്മൾ പറഞ്ഞപോലെ പല സ്ഥലങ്ങളിലായി വർക്ക് ചെയ്യുന്ന ഫ്രണ്ട്സിനെയും പ്രൊഫസർ മാരെയും കോണ്ടാക്റ്റ് ചെയ്ത് നമുക്ക് ഒരു ഹോസ്പിറ്റൽ തുടങ്ങാൻ പ്ലാനുണ്ട് എന്നകാര്യവും ഇങ്ങോട്ട് വരാൻ താല്പര്യമുള്ളവരെ കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് സമീറമാമും റോസിമാമും അമ്പിളിമാമും വരാമെന്നു പറഞ്ഞിട്ടുണ്ട് മുത്തിന്റെ ഉപ്പ സ്ഥലം കാണാൻ പോവാം എന്ന് പറഞ്ഞില്ലേ… സ്ഥലം കണ്ട് അഡ്വാൻസ് കൊടുത്തു സെറ്റാക്കിയിട്ട് ഉത്ഘാടനതിനെക്ക് ഞങ്ങൾ വരാം… തിരിച്ചുവന്നിട്ട് രെജിസ്ട്രേഷൻ നടത്താം…