എന്നാലും… അവളൊറ്റക്കല്ലേ താമസം ആരെങ്കിലും എന്തെങ്കിലും ചെയ്താലോ…
ഒന്നും ചെയ്യില്ലെന്റെ സുലുകുട്ടീ… വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനടിക്കേണ്ട…
നീ അവളോട് ഇവിടെ വന്ന് നിൽക്കാൻ പറ… ജോലിക്ക് ഇവിടുന്ന് പോയാൽ പോരേ… ഇത്തിരി നേരത്തെ ഇറങ്ങണമെന്നല്ലേ ഉള്ളൂ… ഇവിടവുമ്പോ എല്ലാരുമില്ലേ…
വേണോ…
മ്മ്…
(കവിളുകൾ പിടിച്ചു വലിച്ചുകൊണ്ട്) അവളെന്തായാലും ഇപ്പൊ വരും ഏന്റെ ചുലുകുട്ടിതനെ പറഞ്ഞേക്ക്…
അത് ഞാനെങ്ങനെ…
അവളെ ഉമ്മയല്ലേ അപ്പൊ ഇങ്ങക്ക് പറയാലോ…
മ്മ്… നിങ്ങളിപ്പോ എവിടെയാ പോവുന്നെ…
കൊടകിൽ ഒരു കാപ്പിതോട്ടം വാങ്ങിയില്ലേ അവിടെ കാട് വെട്ടാൻ പണിക്കാരുണ്ട് പിന്നെ കുളം കുഴിക്കുന്നുണ്ട് വീട് പെയിന്റടിക്കുന്നുണ്ട് എല്ലാം ഒന്ന് ചെന്നുനോക്കണ്ടേ…
മ്മ്… ശ്രെധിച്ചു പോണേ…
എന്താ… ഏന്റെ ചുലു കുട്ടീടെ മുഖത്തൊരു വാട്ടം…
മ്ഹും…
പറയെന്നേ…
കുറച്ചീസമായി എന്തോ പേടി പോലെ…
എന്റുമ്മാ… വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനായി ഇല്ലാത്ത അസുഖങ്ങളൊന്നും ഉണ്ടാക്കണ്ട ച്ചിൽ ച്ചിൽന്ന് നല്ല ചാടി ചാടി നിക്ക്… അവിടുത്തെ പണിയൊക്കെ കഴിഞ്ഞാൽ കെട്ടിയോനും കെട്ട്യോളും കൂടെപോയി നമ്മളെ എസ്റ്റേറ്റൊക്കെ കണ്ടിട്ടൊക്കെ വാ…
പുറത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്ദവും ഉപ്പ സംസാരിക്കുന്ന ശബ്ദവും പ്രിയയുടെ മറുപടിയും കേട്ട്
ഇങ്ങളെ കൊലയാളി മരുമോളതവന്നിക്ക…
പോടാ… ആരാ പറഞ്ഞേ മരുമോളാന്ന്… അവളെന്റെ മോള് തന്നെയാ…
അഫി : അപ്പൊ ഞാനൊ…
ഉമ്മ : നീയും… മുത്തും റിയയും ലക്ഷ്മിയും പ്രിയയും എല്ലം ഏന്റെ മക്കള് തന്നെയാ…