ഉണക്കമുണ്ട്… ശെരിക്കുണങ്ങും വരെ റെസ്റ്റെടുക്കണം…
അകത്തുപോയി മരുന്നുകൊണ്ടുവന്നു മുറിവിന് വെച്ച് അവളകത്തേക്ക് പോയി അല്പം കഴിഞ്ഞ് മാമയും ബാബയും പുഴക്കരയിലേക്ക് പോയി
ഞാൻ അവിടുന്ന് എഴുന്നേറ്റകത്തേക്ക് ചെല്ലേ അഫിയുണ്ട് സ്ലാബിലിരുന്നു പായസം കുടിച്ചുകൊണ്ടു കത്തിവെക്കുന്നു
അഫി : ഇക്കാ പോവണ്ടേ…
മ്മ്… കുറച്ച് കഴിഞ്ഞിറങ്ങാം… ഇത്ത വരട്ടെ…
ഡ്രെസ്സൊക്കെ എടുത്തവെച്ചോ…
ഇല്ലേടീ എടുത്തുവെക്കാം…
അവൾ നൂറയെ നോക്കി
നൂറ വരുന്നോ… എസ്റ്റേറ്റ് ഒക്കെ കാണാം…
നൂറ എന്നെ നോക്കി
ബാബയോട് ചോദിക്ക്… മറ്റന്നാൾ തിരികെ വരാം…
മ്മ്… നൂറ പുഴക്കരയിലേക്ക് പോയി…
ഞാൻ ലാപ്പും എടുത്തിരുന്നു ഒരുപാട് ദിവസത്തെ കണക്കുകൾ നോക്കാനുണ്ട് കണക്ക് നോക്കികൊണ്ടിരിക്കെ അഫി ഡ്രസ്സ് പാക്ക് ചെയ്യുന്നുണ്ട് ഉമ്മ അടുത്തേക്ക് വന്നു ഏന്റെ തലയിൽ തലോടി നിൽക്കുന്നത് കണ്ടപ്പോഴേ എന്തോ ചോദിക്കാനുണ്ടെന്നു തോന്നി ഉമ്മാനെ പിടിച്ചു അടുത്തിരുത്തി
എന്താ സുലുകുട്ടീ ഒരു ടെൻഷൻ…
മ്ഹും…
പറ എന്തായാലും നമുക്ക് പരിഹരിക്കാന്നെ…
വാർത്തയിൽ പ്രിയ ഏതോ ഹിന്ദികാരെ കൊന്നെന്നൊക്കെ പറയുന്നു… അവര് വലിയ കള്ളന്മാരാ… കുറേ ആൾക്കാരെ കൊന്നിട്ടുണ്ട് എന്നൊക്കെ പറയുന്നു…
മ്മ്… അതാണോ ഈ ടെൻഷൻ… അതവളെ ജോലിടെ ഭാഗമല്ലേ…
എന്നാലും… ഇനി അവരെ ആള്ക്കാര് അവളെ എന്തേലും ചെയ്താലോ…
ലാപ്പ് മടിയിൽനിന്ന് ഇറക്കിവെച്ച് ഉമ്മാന്റെ കൈ പിടിച്ചു
ഏന്റെ സുലുക്കുട്ടീ… അതൊന്നും പേടിക്കണ്ട അവളൊരു പോലീസുകാരിയല്ലേ… നമ്മുടെ നാടിനു ആപത്തുണ്ടാവുന്ന എന്തേലും വരുമ്പോ തടയേണ്ടത് അവളെ കടമയല്ലേ…