കുറച്ച് പണിയുണ്ടായിരുന്നു… അവരെന്നിട്ടെവിടെ…
ഉപ്പ : അവരെല്ലാം വീടും കൃഷിയും കാണാൻ ഇറങ്ങി…
മ്മ്…
അടുക്കളയിലേക്ക് ചെന്നു അടുക്കള പുറത്തു തകൃതിയായി സദ്യവട്ടം അവസാന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്…
സദ്യയൊക്കെ ആണല്ലേ… വലിയ പരിപാടിയാണെന്നു തോന്നുന്നു…
ശബ്ദം കേട്ട് ഉമ്മയും ഫൗസിയും അയിഷാത്തയും സൗമിനിയേച്ചിയും ഒരുമിച്ച് തിരിഞ്ഞുനോക്കി
ഉമ്മ : അവര് വന്നതല്ലേ… അവർക്ക് നമ്മളെ ഭക്ഷണം ഇഷ്ട്ടാന്ന് നീ പറഞ്ഞോണ്ട് സദ്യ ഉണ്ടാക്കാന്ന് വെച്ച്…
എന്നിട്ട് കഴിഞ്ഞോ…
സൗമിനിയേച്ചി : ഇപ്പൊ കഴിയും…
ശെരി ഞാനവരെ ചെന്ന് നോക്കട്ടെ…
പറമ്പിലേക്ക് ചെല്ലേ എല്ലാരും കൃഷിയൊക്കെ ചുറ്റി കാണുന്ന തിരക്കിലാണ് എന്നെ കണ്ടതും നൂറയുടെ മുഖം വിടർന്നു
അസ്സലാമുഅലൈക്കും…
വ അലൈകും അസ്സലാം… സുഖമല്ലേ…
ബാബ എന്നെ പിടിച്ചു മൂക്കിൽ മൂക്ക് മുട്ടിച്ചു
ദൈവത്തിന് സ്തുദി… സുഖം.. നിങ്ങൾക്ക് സുഖമല്ലേ…
സുഖം…
കൃഷികൾ നല്ല ഭംഗിയുണ്ട്…
വാ ഞാൻ വേറൊരു കാര്യം കാണിക്കാം…
അവരെ കൂട്ടി കുളക്കരയിലൂടെ നടന്നു പാമ്പിന്റെ കൂടിനടുത്തെത്തി ഞങ്ങളുടെ സംസാരം കേട്ട് പാമ്പ് പുറത്തേക്ക് വന്നതും എല്ലാരും പേടിച്ച് ഓടാൻ പോയി
നിക്ക് പേടിക്കണ്ട അവളൊന്നും ചെയ്യില്ല…
കൈ നീട്ടിവെച്ചു കൊടുത്ത കൈയിലേക്ക് ഇഴഞ്ഞു കയറുന്ന അവളെ കണ്ടവർ അത്ഭുതതോടെ നോക്കി അവൾ നൂറയെ തന്നെ നോക്കി നിൽക്കെ ഞാൻ നൂറയെ നോക്കി
തൊടണോ…
നൂറ : വേണ്ട…
കൈ നീട്ട്…
നൂറ അവൾക്കുനേരെ കൈ നീട്ടിയതും അവൾ നൂറയുടെ കൈയിലേക്ക് ഇഴഞ്ഞു കയറി ആദ്യത്തെ പകപ്പ് മാറിയതും നൂറ സന്തോഷത്തോടെ അവളുടെ കൂടെ നിൽക്കെ ഫോൺ നീട്ടി ഫോട്ടോ എടുത്തുകൊടുക്കാൻ പറഞ്ഞതിന് ഫോണിൽ ഫോട്ടോസും വീഡിയോസും എടുത്തു കൊടുത്തു