ഇത് കണ്ടോ നീ… അടങ്ങിയിരുന്നോ എല്ലാം ഞങ്ങൾ ചെയ്തോളും…
അവൾ അടുത്തേക്കിരുന്നു
നൂറാ… എണീറ്റുപോയെ കണ്ണെരിയും…
അവൾ ഒന്നൂടെ അടുത്തേക്കിരുന്ന്
സാരോല്ല ഞാനിവിടിരുന്നോളാം…
ഉള്ളി പൊളിക്കാൻ അവരെ ഏല്പിച്ചു അവളെ കൂട്ടിച്ചെന്ന് അരി കഴുകി വെള്ളമുറ്റാൻ വെച്ചു
കഴുകിവെച്ച ചെമ്പ് അടുപ്പിലേക്ക് കയറ്റി നെയ്യിട്ട് ഉള്ളിയിട്ട് മസാലകളിട്ട് വെള്ളമൊഴിച്ചു
അച്ചായനും ജോയിയും ഉള്ളി കഴുകികൊണ്ടുവന്നുവെച്ചു ജോയി വാങ്ങികൊണ്ടുവന്ന മെഷീനിലേക്ക് ഉള്ളി എടുത്തിട്ട് വെട്ടിക്കൊണ്ടിരിക്കെ പച്ചമുളകും ഇഞ്ചിയും വെള്ളുള്ളിയും പേസ്റ്റുകളാക്കി മാറ്റിവെച്ചു ജോയി വന്നപ്പോ അടുപ്പിൽ കയറിയ മട്ടൻ വെന്ത് തുടങ്ങിയിരിക്കുന്നു ഒരു പാത്രം വെച്ചു ചൂടായ പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു ഉള്ളി വാടാനിട്ടു ഉള്ളിയിലേക്ക് തക്കാളി വന്നു പിറകെ പേസ്റ്റുകളും മസാലകളും വന്നു നന്നായി ഇളക്കി മട്ടനെ കൂടെ കോരിയിട്ട് അടച്ചുവെച്ച് ചോറിന് തിളയ്ക്കുന്ന വെള്ളത്തിൽ അരിയിട്ടു
മൈദ എടുത്തു കുയച്ചുപരുവമാക്കി മസാലയും ചോറും വേവ് നോക്കി തീകുറച്ചു മസാലക്ക് മേലേക്ക് ചോറ് നിരത്തി അതിലേക്ക് നെയ്യിൽ വറുത്ത ഉള്ളിയും അണ്ടിയും മുന്തിരിയും നെയ്യും കുടഞ്ഞിട്ടു ലെയറുകളായി കോരിയിട്ടു നിരത്തി ചെമ്പുകളുടെ വക്കിന് കുഴച്ച മൈദ വെച്ച് മൂടി ജോയി കല്ലുകൾ എടുത്തുവന്നു മൂടികൾക്കുമേൽ വെച്ചു അച്ചായൻ കനലുകൾ കോരി മൂടിക്ക് മേലേ കല്ലിന് ചുറ്റുമിട്ടു
സാലഡ് കൂടെ ഉണ്ടാക്കികൊണ്ടിരിക്കെ
നൂറ : അതെന്താ കളറൊന്നും ചേർക്കാഞ്ഞേ…