താങ്ക് യു സർ…
പക്ഷേ അതിനൊരു പ്രശ്നമുണ്ട്…
എന്ത് സർ…
അൽ ആത്തിമിയുടെ അക്കൗണ്ട് മിസ്സ് റിയ ത്രൂ ആണ് എന്ന് കാണിക്കണം… ആത്തിമി ഗ്രുപ്പുമായുള്ള ഇന്ത്യയിലെയും ജി സി സി യിലെയും എല്ലാ മീറ്റിങ്ങുകളിലും പങ്കെടുക്കേണ്ടത് മിസ്സ് റിയ ആണ് ആ അക്കൗണ്ട് നിങ്ങൾക്ക് കൊണ്ടുവന്നതിനുള്ള എല്ലാ ആനുകൂല്യങ്ങളും മിസ്സ് റിയക്ക് തന്നെ കിട്ടണം…
ഒഫ് കോഴ്സ് സർ,… ഈ ഡിസ്ട്രിക്കിൽ നിന്നും ഞാൻ ഡിസ്ട്രിക്റ്റ് ഹെഡ് ആയിരിക്കുമ്പോ ഇങ്ങനെ ഒരു അക്കൗണ്ട് ഓപ്പൺ ആയാൽ എനിക്കും അതിന്റെ ബെനിഫിറ്റ് കിട്ടും…
ഒക്കെ… മരിയ…
റിയയുടെ വിസിറ്റിങ്ങ് കാർഡ് മെരിയ അയാൾക്ക് കൊടുത്തു അയാൾ അത് വാങ്ങി
മാക്സിമം നാൽപത്തി എട്ട് മണിക്കൂർ അതിനുള്ളിൽ അവിടെ ഇനി കൊമ്പൻസേഷൻ കൊടുക്കേണ്ടി വന്നാലും മിസ്സ് റിയ ഐഡിബിഐയുടെ ഈ ഡിസ്ട്രിക്കിലെ ഏതെങ്കിലും ബ്രാഞ്ച് മാനേജറോ അല്ലെങ്കിൽ അതിന് മുകളിലോ ഉള്ള പോസ്റ്റിൽ ഉണ്ടാവും…
ഒക്കെ…
മീറ്റിങ് ഹാളിൽ നിന്നും ഇറങ്ങി റിയയെ ഫോൺ ചെയ്തു
ഇച്ചായാ…
നീ എവിടെയാ…
ബാങ്കിൽ…
മ്മ്… അവർ ഇപ്പൊ വിളിക്കും… ചാടികയറി ഒക്കെ പറയണ്ട അവർ നിന്റെ നിങ്ങളുടെ ബ്രാഞ്ചു മാനേജറുടെ സാലറിയും മറ്റ് അലവൻസും നോക്കിയിട്ട് അതിന്റെ ഇരട്ടി ചോദിച്ചോ… കൂടെ തന്നെ താമസിക്കാനുള്ള വീട് വണ്ടി ട്രാവലിങ് എക്സ്പൻസ് എല്ലാം ചോദിച്ചു വാങ്ങിക്കോ… നമ്മുടെ ബ്രാഞ്ചിലേക്ക് തന്നെ മാനേജർ പോസ്റ്റാണ് വേണ്ടത്… കോമ്പൻസേഷൻ എന്തെങ്കിലും കൊടുക്കണോ അവിടെ…
ബോണ്ട് ഒന്നും എഴുതിയിട്ടില്ല… പിന്നെ ജോയിന്റ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞല്ലേ ഉള്ളൂ… പെട്ടന്ന് റിസൈൻ ചെയ്യുമ്പോ എന്താ പ്രൊസീജിയർ എന്നെനിക്ക് അറിയില്ല…