ആദീ…
അവരുടെ ഹെഡ് എത്തിയിട്ടുണ്ട്… വെയ്റ്റിംഗ് ഏരിയയിൽ ഉണ്ട്
കോൺഫ്രൻസ് ഹാളിൽ… മരിയ…
വിളിക്കാം…
മരിയ ഫോൺ എടുത്തു കാൾ ചെയ്തു ഓഫീസ് ഡോർ തുറന്നു കോൺഫ്രൻസ് ഹാളിലേക്ക് കയറി അറ്റതായി ഇട്ടിരിക്കുന്ന ഏഴു ചെയറുകളിൽ നടുവിലുള്ള ചെയറിൽ കയറിയിരുന്നു ആദി തൊട്ടരികിലുള്ള സീറ്റിൽ ഇരുന്നു മരിയ സൈഡിലുള്ള ആദ്യത്തെ ചെയറിൽ ഇരുന്നു ഡോർ നോക്ക് ചെയ്തനുവാദം ചോദിച്ചുകൊണ്ടൊരാൾ അകത്തേക്ക് കയറിവന്നു
ഗുഡ് ആഫ്റ്റർ നൂൺ…
ഗുഡ് ആഫ്റ്റർ നൂൻ… ടെക് യുവർ സീറ്റ്…
അയാൾ സീറ്റിലേക്കിരുന്നു
സർ, വിളിപ്പിച്ചത്…
ഒരു ജോലി വേണം…
സാർ…
മിസ്സ് റിയ… സൌത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റന്റ് മാനേജർ ആണ്…
സർ, ഞാൻ എന്താ ചെയ്യേണ്ടത്….
അവരെ നിങ്ങളുടെ ബാങ്കിൽ ബ്രാഞ്ച് മാനേജർ പോസ്റ്റിൽ ഇരുത്തണം…
അത്…
ബുദ്ധിമുട്ടാണെങ്കിൽ വേണ്ട… ഒക്കെ…(ഞാൻ എഴുനേൽക്കാൻ പോയതും)
ഇല്ല സർ ഒരു ബുദ്ധിമുട്ടുമില്ല…
മ്മ്… ഇനി മുതൽ കമ്പനിയുമായുള്ള മീറ്റിംഗിന് അവർ വരണം…
ശെരി സർ,…
ഇത് നടത്തി തന്നാൽ നിങ്ങൾക്കും ഉപകാരമുണ്ട്…
സർ,…
ഉപകാരം എന്താണെന്നറിയണ്ടേ…
സർ,…
നിങ്ങൾ പലപ്പോഴായി നിങ്ങളുടെ ബാങ്കിലേക്ക് ഞങ്ങൾ തരുന്ന ഡെപ്പോസിറ്റ് ഞങ്ങളുടെ എട്ട് ശതമാനം ട്രാൻസക്ഷൻ എന്നത് ഒൻപത് ശതമാനം ആക്കി കൂട്ടാൻ നിങ്ങൾ റിക്വസ്റ്റ് ചെയ്തിരുന്നല്ലോ…
അതേ സർ,
അൽ ആത്തിമി എന്ന് കേട്ടിട്ടുണ്ടോ…
ഉണ്ട് സർ,
ഇന്ത്യയിൽ കൂടെ ആത്തിമി ഗ്രുപ്പ് ബിസിനസ് തുടങ്ങാൻ പോവുന്നു നിങ്ങൾ ചോദിച്ച ഒരു ശതമാനത്തിനു പകരം അൽ ആത്തിമി ഗ്രൂപ്പിന്റെ എല്ലാ കൺട്രികളിലെയും മൂന്നു ശതമാനം ട്രാൻസാക്ഷൻ നിങ്ങളുടെ ബാങ്ക് വഴി നടത്താം… അത് ഞങ്ങളുടെ മൂന്നു ശതമാനത്തോളം തന്നെ വരും…