പറയെടാ…
കമ്പനി അക്കൗണ്ട് ഏത് ബാങ്കിലാ…
എന്തേ എന്തെങ്കിലും പ്രശ്നമുണ്ടോ…
ഐഡിബിഐ യുടെ… ജില്ലാ ഹെഡ് ഓഫീസിൽ എത്തണം… ഒരു മണിക്കൂറിനുള്ളിൽ…
ശെരി… എന്താ പറയണ്ടേ…
ഞാൻ വരാം… നേരിട്ട് പറയാം…
ശെരി…
മാൾ പാർക്കിങ്ങിൽ വണ്ടി നിർത്തി വണ്ടിയിൽ നിന്നിറങ്ങി അടുത്തു നിർത്തിയ ബെൻലിയുടെ ബാക്ക് സീറ്റിലേക്ക് കയറി വണ്ടി പാർക്കിങ്ങിൽ നിന്നും പുറത്തേക്കിറങ്ങി ആരോ ഇന്റർനാഷണലിന്റെ കോർപറേറ്റ് ഓഫീസിൽ ചെന്നു നിന്നു ലിഫ്റ്റിൽ കയറി ഓഫീസ് മുറിയിൽ ഓപണായ ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങി എന്നെ കണ്ട് ആദി എഴുന്നേറ്റുനിന്നു ആദിയുടെ പി എ മരിയയോടൊപ്പം ഡ്രെസ്സുകളുമായി നാല് സ്ത്രീകൾ അങ്ങോട്ട് വന്നു
ഷർട്ടിന്റെ ബട്ടൺ അഴിച്ചു ഊരിയെടുത്ത ഷർട്ട് മെരിയ കൈയിലേക്ക് വാങ്ങി അവർ കൊണ്ടുവന്ന വെള്ള ഷർട്ട് ഇട്ട് പാന്റ് പിടിച്ചിരിക്കുന്നവൾക്ക് നേരെ കൈ നീട്ടി അവൾ കൈയിലെ നേവി ബ്ലൂ പാന്റ് കൈയിലേക്ക് തന്നു പാന്റ് വലിച്ചു കയറ്റി ഷർട്ട് ഇൻ ചെയ്തു പാന്റിട്ടു പുറകിലേക്ക് നീട്ടിയ കൈയിൽ ബേസ് കോട്ട് ഇട്ടുതന്നവൾ മുന്നിൽ വന്നു ബട്ടനിട്ട് ഷർട്ടിന്റെ കൈയിലെ ബട്ടനും ഇട്ടു വീണ്ടും പുറകിലേക്ക് കൈ നീട്ടിയതും കോട്ട് കൈയിലേക്ക് ഇട്ടുതന്നു ഷർട്ട് കൈയിൽ തന്നവൾ സോക്സും ഷൂവും എടുത്ത് അങ്ങോട്ട് വന്നു ചെയറിലേക്കിരുന്നതും അവൾ സോക്സുകൾ ഇട്ടു ബ്രൗൺ നിറത്തിലുള്ള എക്സി ഷൂ കൂടെ ഇട്ടു
മരിയയെ നോക്കിയതും മരിയ അവരോട് പോവാൻ പറഞ്ഞു എല്ലാരും പുറത്തേക്കിറങ്ങി ഡോർ ക്ലോസ് ആയി പേഴ്സിൽ നിന്നും റിയയുടെ വിസിറ്റിങ് കാർഡ് മരിയയുടെ കൈയിൽ കൊടുത്തു