അച്ചൂട്ടൻ പേടിക്കണ്ടട്ടോ… ഒന്നൂല്ല…
അവനെ ഹാളിലെ ടോയ് കാറിൽ കൊണ്ടിരുത്തി മുന്നിലെ വാതിലിൽ ലോക്ക് ചെയ്തു ഉമ്മച്ചിക്കരികിൽ ചെന്നു ഉമ്മച്ചിയുടെ തോളിൽ കൈവെച്ച്
ഉമ്മച്ചീ…
എനിക്കൊന്നൂല്ല നീ പൊയ്ക്കോ…
കരഞ്ഞുകൊണ്ട് പറയുന്ന അവരെ നോക്കി അവരെ പിടിച്ചെഴുനേൽപ്പിച്ചവരുടെ മുഖത്തേക്ക് നോക്കി
ഉമ്മച്ചീ… അവളോട് ദേഷ്യമൊന്നും തോന്നല്ലേ…
ആകെ ഭ്രാന്തിയെ പോലെ… ഏന്റെ മോള്… (ഉമ്മച്ചി കരഞ്ഞുകൊണ്ടെന്റെ നെഞ്ചിൽ വീണു)
ഉമ്മച്ചീ… അവളനുഭവിച്ചത് പാതി ഉമ്മച്ചി കണ്ടതല്ലേ… പാവം എല്ലാം ഉള്ളിൽ വെച്ച് നീറികഴിയുമ്പോ കൂടെ ഞാൻ പോലുമുണ്ടായില്ല… അവളുടെ സങ്കടം ഇപ്പോ അവള് കാണിച്ച ദേഷ്യത്തെക്കാൾ അധികമാ… ഏന്റെ പെണ്ണിനെ കരയിച്ച ഒന്നിനെയും ഞാൻ വെറുതെ വിടില്ല എല്ലാത്തിനെയും ഞാൻ കരയിക്കും ജീവിതകാലം മുഴവൻ കരയിക്കും… എല്ലാത്തിന്റെയും ജീവിതം അവളുടെ കാൽ ചുവട്ടിൽ തീരും…
ഉമ്മ എന്നെ ഇറുക്കെ പിടിച്ചു കരയെ ഫാത്തിമ ഒന്നും മനസിലാവാതെ ഞങ്ങളെ നോക്കി
അവൾ ഇപ്പൊ ഓക്കെയാ… ഉമ്മച്ചി കരഞ്ഞവളെകൂടെ സങ്കടപെടുത്തരുത്…
മ്മ്…
ചെല്ല് ചെന്ന് മുഖം കഴുക്…
ഉമ്മച്ചിയെ ബാത്‌റൂമിൽ പറഞ്ഞുവിട്ടു ഫാത്തിമ എന്നെനോക്കി
എന്തൊക്കെയാ നടക്കുന്നെ… എനിക്കൊന്നും മനസിലാവുന്നില്ല… അവക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ…
അവരെ ഒന്ന് തറപ്പിച്ചു നോക്കിയതും അവര് പിന്നെ ഒന്നും ചോദിച്ചില്ല ഉമ്മച്ചി ഇറങ്ങിവന്നതുകണ്ട്
എനിക്കിപ്പോ പോണം ഞാൻ വൈകീട്ട് വരാം…
ശെരി…
അവിടുന്നിറങ്ങിയതും ആദിയെ വിളിച്ചു