അവളെ താഴെ നിർത്തി അവളുടെ കവിളുകൾ പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു കണ്ണുകളിലേക്ക് നോക്കി
മോളൂസേ… എനിക്ക് നിന്നെ ഇങ്ങനെ കാണാൻ വയ്യ പൊന്നേ… ഞാൻ തളർന്നുപോവുന്നു… എനിക്കുവേണ്ടി നമ്മളെ കുഞ്ഞിനെ കൊന്നവരെ കണ്ണീരു കാണാൻ വേണ്ടി ഏന്റെ മോള് ചിരി മായാതെ നിൽക്ക്…
മ്മ്…
ഞാൻ പോയിട്ടു വൈകുന്നേരം വരാം… റെഡിയായി നിന്നോ കൊടകിൽ പോണം… എല്ലാം സാധാരണ പോലെ…
മ്മ്…
ഒന്ന് ചിരിക്ക്… നിന്റെ ഈ മുഖം കണ്ട് പോയാൽ എനിക്ക് സമാധാനമുണ്ടാവില്ല…
അവൾ ചിരിക്കാൻ ശ്രെമിക്കുന്നത് കണ്ടെന്റെ മനസ് പിടഞ്ഞു
കരയരുത്… സെലിൻ പറഞ്ഞതോർമയില്ലേ…
മ്മ്… എനിക്കൊരു കുഴപ്പവുമില്ല ഇക്ക പോയിട്ടുവാ…
ശെരി നീ റെസ്റ്റെടുക്ക് ഞാനിറങ്ങുവാ…
അവളുടെ നെറ്റിയിൽ ഒന്നുകൂടെ മുത്തി തിരിഞ്ഞു നടക്കാനൊരുങ്ങിയ ഏന്റെ കൈയിൽ പിടിച്ചു നിർത്തി അവളെന്റെ നെഞ്ചിൽ ചേർന്നുനിന്നു ഇറുക്കെ കെട്ടിപിടിച്ചശേഷം തലയെ പിടിച്ചു താഴ്ത്തി അവളെന്റെ നെറ്റിയിൽ ഉമ്മവെച്ചു
സമാധാനായി പോയിട്ടുവാ…
അവിടുന്ന് ഇറങ്ങി താഴെ എത്തി ഉമ്മച്ചിയുടെ മുറിയിൽ നിന്നും “അമ്മമ്മേ… അമ്മമ്മേ…” ന്നുള്ള വിളിയോടൊപ്പം അച്ചുവിന്റെ വിതുമ്പി കരച്ചിൽ കേട്ടവിടേക്ക് ചെല്ലുമ്പോ ഉമ്മച്ചി ബെഡിൽ കമിഴ്ന്നുകിടന്ന് കരയുന്നു ഫാത്തിമ അരികിലിരുന്നു ഉമ്മച്ചിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു അച്ചു ഉമ്മച്ചിയെ തട്ടിവിളിച്ചു കൊണ്ട് കരയുന്നു ഞാനവർക്കരികിൽ ചെന്നച്ചുവിനെ കയ്യിലെടുത്തു പുറത്തേക്കിറങ്ങി ഫ്രിഡ്ജിൽ നിന്നും ചോക്ലേറ്റ് എടുത്തുകൊടുത്തു