നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നിൽക്കുന്ന ഉമ്മച്ചിയേയും ഫാത്തിമയെയും നോക്കി ഉമ്മച്ചിയുടെ കയ്യിലുള്ള അച്ചു കരയാൻ തുടങ്ങി
പാത്തൂ… വയ്യാത്തതല്ലേ അവിടെ ഒറ്റക്ക് നിൽക്കണ്ട… ഇവിടെനിന്നോ ഇവിടെ കുറേ ആളില്ലേ… എന്തേലും ആവശ്യമുണ്ടെൽ ഉമ്മച്ചിയോട് പറഞ്ഞാൽ മതി…
(അവൾ കുത്തിപിടിച്ച കവിളിൽ തലോടി) സോറി… ഒന്നും മനസിൽ വെക്കണ്ട… (ഉമ്മച്ചിയെ നോക്കി) സാരോല്ല… അവളെ ഉമ്മച്ചിക്കറിഞ്ഞൂടെ… പാവം സങ്കടം കൊണ്ട് പറഞ്ഞതാ…
അകത്തുനിന്നും എന്തൊക്കെയോ വീണുടയുന്ന ശബ്ദവും അലർച്ചയും കേട്ട് അകത്തേക്ക് ഓടി അഫിയുടെ മുറിയുടെ വാതിലിൽ തുറക്കേ പറന്നുവന്ന സൈഡ് ടേബിളിൽ തട്ടി മാറ്റി അവളെ ചെന്നു പിടിച്ചു നിലത്ത് നിർത്താതെ എടുത്തുയർത്തി കൈയിൽ കിടന്നു പിടയുന്ന അവളെ നോക്കി
മോളേ… എന്താ നീ കാണിക്കുന്നേ… ദേഷ്യമെല്ലാം മറ്റുള്ളവരെ മേലും സാദനങ്ങളെ മേലും തീർക്കാൻ പോകുവാണോ… എത്ര ദേഷ്യമുണ്ടെങ്കിലും ഉള്ളിലടക്കിവെച്ചോ… ഒരിക്കലത് തീർക്കാൻ അവസരം വരും അതുവരെ ചുണ്ടിലെ ചിരി മായാതെ വെച്ചോ… നിന്റെ മുഴുവൻ ദേഷ്യവും തീർക്കാൻ നിന്റെ കാലിന്റെ ചോട്ടിൽ വരും അവർ… അപ്പൊ അവരോട് തീർക്ക് നിന്റെ ദേഷ്യവും പകയും… അതിങ്ങനെ തീർക്കാനുള്ളതല്ല… നമ്മുടെ ജീവിതം നമ്മുടെ സ്വപ്നം നമ്മുടെ കണ്ണീരിന്റെ നാളുകൾ എല്ലാത്തിനും അവരുടെ കണ്ണീരുകൊണ്ട് സമാധാനം പറയിക്കണ്ടേ… നീയൊന്നടങ്ങി നിൽക്ക്… നീ പതറുമ്പോ എനിക്കുമൊന്നും ചെയ്യാൻ കഴിയില്ല… പോയത് നഷ്ടം നമുക്കാ… സമയമാവും വരെ പക കൂട്ടിവെച്ചോ…