അഫിയെവിടെ…
വ… വന്നില്ല…
മുകളിലേക്ക് പോവാൻ തിരിയെ ഉറച്ച കാലടിയോടെ അവൾ താഴേക്കിറങ്ങി വന്നു എന്നെ നോക്കി
പോവാം…
മ്മ്…
ഞങ്ങൾ പുറത്തേക്കിറങ്ങെ അവിടെത്തന്നെ നിൽക്കുന്ന ഫാത്തിമയെ നോക്കി
നിനക്കിനി ആരതി എടുക്കണോ… വന്ന് വണ്ടിയിൽ കയറ്…
അഫിയുടെ അലർച്ച കേട്ടതും ഫാത്തിമ എങ്ങനെയോ പുറത്തെത്തി അഫി വാതിലിൽ പൂട്ടി താക്കോലെടുക്കുമ്പോയേക്കും ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു നാട്ടിലേക്ക് തിരിച്ചു വഴിയിൽ ആരും പരസ്പരം ഒന്നും സംസാരിച്ചില്ല
കുതിച്ചു പായുന്ന വണ്ടിയിലിരിക്കുന്ന രണ്ടുപേരുടെ മനസ് പ്രതികരമാണേൽ കാര്യമെന്തെന്നറിയാത്ത ഫാത്തിമയുടെ മനസിൽ ഇനി എന്താണ് സംഭവിക്കാൻ പോവുന്നതെന്ന ചിന്തയായിരുന്നു
അഫിയുടെ വീട്ടു മുറ്റത്ത് വണ്ടി ചെന്ന് നിന്നതും ഡോർ തുറന്നു പുറത്തേക്കിറങ്ങിയ അവൾ വണ്ടിയിൽ തന്നെ ഇരിക്കുന്ന ഫാത്തിമയെ വലിച്ചിറക്കി കവിളിൽ കുത്തിപിടിച്ചു വണ്ടിയിലേക്ക് ചേർത്തു
അടങ്ങിയൊതുങ്ങി പറയുന്നതനുസരിച്ചിവിടെ നിന്നോണം… എന്തേലും കുനിഷ്ട്ട് കാണിച്ചാൽ പച്ചക്ക് കത്തിക്കും…
അഫീ… വേണ്ട… വിട്ടേക്ക്…
അവളവരെ വിട്ടകത്തേക്ക് വീടിനു നേരെ നടക്കെ അവൾ ഫാത്തിമയെ കുത്തിപിടിച്ചതുകണ്ട് അച്ചുവിനെയും എടുത്തോണ്ട് മുറ്റത്തേക്ക് ഇറങ്ങിയ ഉമ്മച്ചി അവളുടെ ദേഷ്യം കണ്ട്
എന്താ പറ്റിയെ…
പറ്റിയതെനിക്കല്ല നിനക്കാ… ആ നായിനെ കല്യാണം കഴിച്ചവന് കിടന്നുകൊടുത്തെനെ ഉണ്ടാക്കിയില്ലേ… നാട്ടിൽ വേറെ ആണുങ്ങളില്ലായിരുന്നോ…
അഫീ… (ഏന്റെ വിളി കേട്ടതും ഒന്ന് തിരിഞ്ഞുനോക്കി അവൾ അകത്തേകോടി)