മ്മ്… കരയിക്കാം…
വേറെ ആരും വേണ്ട നമ്മൾ… നമ്മൾ രണ്ടാളും മാത്രം മതി…
നമ്മൾ മതി…
ലോക്കറിലുള്ളത് കൂടെ അവർ വരും മുൻപ് എടുക്കണം…
എടുക്കാം…
ഒരു രൂപക്ക് നമ്മുടെ മുന്നിൽ കൈനീട്ടി നിൽക്കണമെല്ലാം…
ചെയ്യാം…
വിട്ടുമാറി കൊണ്ടവൾ ഏന്റെ കണ്ണിലേക്കു നോക്കി
ചെല്ല് ചെന്ന് റെഡിയാവ് പോവാം…
മ്മ്…
എണീറ്റു തിരിഞ്ഞതും വാതിൽക്കൽ നിൽക്കുന്ന ഫാത്തിമയെ കണ്ടെങ്കിലും അതൊന്നും അപ്പോൾ എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ലായിരുന്നു
എന്ത് കാണാൻ നിൽക്കുവാ… പോയി പെട്ടന്ന് റെഡിയാവ്… ഡ്രസ്സെന്തേലും വേണമെങ്കിലെടുത്തോ… ഇപ്പൊ… ഇപ്പൊ ഇറങ്ങണം…
അഫിയുടെ അലർച്ച കേട്ട് ഭയത്തോടെ അവരവിടെനിന്നും പോയി
ബാത്‌റൂമിലേക്ക് കയറിയ കൈയിൽ തൂങ്ങികിടക്കുന്ന അവളുടെ കൈയിൽ നിന്നും പിടിച്ചെടുത്ത അവൾ പിച്ചി പറിച്ച തലമുടിയിലേക്ക് നോക്കെ ഏന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അവളുടെ ഭ്രാന്തിയെ പോലുള്ള ഭാവം ഓർക്കേ ശരീരവും മനസും തളരുന്നു
വാശിയോടെ കണ്ണുകൾ തുടച്ചു. തളരരുത് തളർന്നാൽ ഏന്റെ പെണ്ണ് അവൾ മുഴു ഭ്രാന്തിയായി മാറും… എനിക്കൊന്നുമില്ല അവർ അവരാണ് തളരേണ്ടത്… കരയേണ്ടത് ഞങ്ങളല്ല അവരാണ് ദേഹം നൊന്തും മനസ് മുറിഞ്ഞും എല്ലാം ആർത്തലച്ചു കരയണം…
അവളുടെ നീളമുള്ള മുടിയിയകൾ മൂന്നായി ഭാഗിച്ചു ഓരോ ഭാഗവും പിരിച്ചു കയറുപോലാക്കി മൂന്നും ചേർത്തു മെടഞ്ഞെടുത്തു കഴുത്തിലെ മാല തലയിൽ കൂടെ ഊരിയെടുത്ത് വെള്ളി ചങ്ങല കിടയിലൂടെ കോർത്തു കെട്ടി മാല കഴുത്തിലിട്ടു കുളിച്ച് റെഡിയായി താഴേക്ക് ചെല്ലേ പർദയും തട്ടവുമിട്ട് ഒരു ടെസ്റ്റൈൽ കവർ നെഞ്ചോടടക്കി പിടിച്ചു ഫാത്തിമ ഭയത്തോടെ നിൽപ്പുണ്ട്