സ്കെച്ച് : ഞാൻ ചെയ്യുന്ന സ്കെച്ചിലോ ഞാൻ തരുന്ന ആളിലോ ഒരു തെറ്റും സംഭവിക്കില്ല… അപ്പൊ നാളെ കാലത്ത് ആറുമണിക്ക് തന്നെ നിങ്ങളുടെ ആളെ സ്പോട്ടിൽ റെഡിയാക്കി നിർത്തിക്കോ…
രാഹുൽ : താങ്ക് യൂ സ്കെച്ച്…
അമർ മേക്ക് ചെയ്തു നൽകിയ ഡ്രിങ്ക് വായിലേക്ക് കമിഴ്ത്തി രണ്ട് ബാഗുകളും എടുത്ത് സ്കെച്ച് പുറത്തേക്കിറങ്ങി ഡ്രൈവർ എൻട്രൻസിൽ നിൽക്കുന്ന എസ് ക്ലാസ്സ് ബെൻസിന്റെ പുറകിലെ ഡോർ തുറന്നു പിടിച്ചു ബാഗുകൾ കൈയിൽ കൊടുത്തു വണ്ടിയിൽ കയറി ഇരുന്നു ബാഗ് ടിക്കിയിൽ വെച്ചു ഡ്രൈവർ വന്ന് വണ്ടിയെടുത്തു വണ്ടി ഹോട്ടൽ ഗേറ്റ് കടന്നുപോവുന്നത് ഗ്ലാസ് വിന്റോയിലൂടെ നോക്കി നിന്ന
രാഹുൽ : എന്താർത്തിയാ നാറിക്ക്…
അമർ : സാരമില്ല… അവൻ ചെയ്ത ഒരു സ്ക്കച്ചും ഇന്നോളം മിസ്സ് ആയിട്ടില്ല… എപ്പോഴും രണ്ട് പ്ലാനുണ്ടാവും പക്ഷേ ആദ്യപ്ലാനിൽ തന്നെ സെക്സസ് ആവും… അവൻ റിക്രൂട്ട് ചെയ്ത ആരും പിടിക്കപ്പെട്ടിട്ടുമില്ല… അവനൊരു പക്കാ പ്രൊഫഷണൽ ആണ്… അതുകൊണ്ടാണവനെ കാലനെന്നു വിളിക്കുന്നത്…
ധ്രുവ് : ഒക്കെ അല്ലേ…
അമർ : ഏറ്റെടുത്തത് സ്കെച്ചാണ്… Oru സംശയിക്കണ്ട നാളെ കാലത്ത് അവൾ മരിച്ചിരിക്കും
**-*********************************************
സാധനങ്ങളുമായി ജോയി കയറിവന്ന
ജോയി : ആടിനെ സലാമിന്റെ വീട്ടിൽ പോയി എടുക്കണ്ടിവന്നു അതാ വൈകിയേ…
മ്മ്… എല്ലാം അപ്പുറത്തേക്ക് വെച്ചേക്ക്…
കത്തിയെടുത്ത് ഉള്ളി പൊളിച്ചുകൊണ്ടിരിക്കെ നൂറ കത്തിയുമായി വന്നത് കണ്ട് അവളുടെ കൈയിൽ നിന്നും കത്തി വാങ്ങി മാറ്റിവെച്ചു അവളുടെ കൈ മലർത്തിപിടിച്ചു