പാത്തൂ… വാതിലിൽ തുറക്ക്…
(മനസിലാവാതെ അവരെന്നെ നോക്കി) എ…
മുന്നിലെ വാതിലിൽ തുറക്ക്… ഇല്ലേലിവളെന്റെ മൂക്ക് കടിച്ചെടുക്കും…
അവർ വാതിലിൽ തുറക്കാൻ പോയി വാതിലിൽ തുറന്നതും വാതിലിൽ ലക്ഷ്യമാക്കി ഓടാൻ പോയ എനിക്ക് മുന്നേ അവൾ വാതിൽക്കലെത്തി അവളിൽ നിന്നും രക്ഷപെട്ടു തിരിഞ്ഞോടി അടുക്കള വാതിലിൽ തുറക്കുമ്പോയേക്കും പിറകിലെത്തിയ അവളിൽ നിന്നും തലനാരിയക്ക് രക്ഷപെട്ടു മുറ്റത്തേക്ക് ചാടി
ബേബി മെറ്റലിട്ട മുറ്റത്തുകൂടെ ഓടുന്ന എനിക്ക് പിറകെതന്നെ അവളും ഓടി വീടിനെ ചുറ്റി മറു വശത്തെത്തി മുണ്ട് മടക്കി കുത്തി ചെടിച്ചട്ടികൾ ചാടികടന്ന് ഓടെ വേകമൊട്ടും കുറയാതെ നൈറ്റിയും വലിച്ചു കയറ്റി അവളും പിറകെതന്നെയുണ്ട്
നിക്കെടാ തെണ്ടീ… ഏന്റെ കൈയിൽ കിട്ടിയാൽ മൂക്ക് നീയങ്ങു മറന്നേക്ക്…
ഭീഷണി മുഴക്കികൊണ്ട് ഓടുന്ന അവളെ തിരിഞ്ഞു നോക്കാതെ
ഇപ്പൊ കിട്ടും നോക്കിയിരുന്നോ…
ഞങ്ങൾ നിർത്താതെ വേകത്തിൽ വീടിന് ചുറ്റും പോര് വിളിച്ചോണ്ട് ഓടാൻ തുടങ്ങി മണിക്കൂറൊന്നു കഴിഞ്ഞു രണ്ടുപേരും വിയർത്തു തുടങ്ങിയിട്ടും ഓട്ടത്തിനു വേകം കുറഞ്ഞില്ല പലപ്പോഴും അവളിൽ നിന്നും ജസ്റ്റിനാണ് മിസ്സാവുന്നത് ഇടക്ക് ഡിസ്റ്റൻസ് കൂട്ടാനായി വണ്ടിക്കും തെങ്ങിനും ചുറ്റി ഓടുന്നുണ്ടെങ്കിലും വേകമൊരിക്കലുംകുറഞ്ഞില്ല പിടക്കോഴിയെ പൂവങ്കോഴി ഓടിക്കുമ്പോലെ ഓടിച്ചുകൊണ്ട്
നിന്നോ… അതാ നല്ലേ… ഏന്റെ കൈയിൽ കിട്ടിയാൽ കരയും…
നിക്കില്ലെടീ പട്ടീ കടിക്കാനല്ലേ…
അല്ല തെണ്ടീ നിന്നെ മടീലിരുത്തി കൊഞ്ചിക്കാം…