വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

അവളെനെ വണ്ടിക്കരികിൽ ഡ്രോപ്പ് ചെയ്തു

വണ്ടിയെടുത്തു ഭാഭയുടെ വീട്ടിലേക്ക് ചെന്നു

നൂറ : എന്തായി…

അവരെ പോലീസ് കൊണ്ടുപോയി…

ചാന്ധിനി : അവർ കള്ളന്മാരാണോ…

കൊള്ളക്കാർ… പകലിൽ രണ്ടുപേർ വീടുകൾ നോക്കി വെച്ച് രാത്രി വീടുകളിൽ കയറി ആളുകളെ തലക്കടിച്ചു കൊന്ന് അവിടെ ഉള്ള വിലപിടിപ്പുള്ളതെല്ലാം മോഷ്ടിക്കലാണ് അവരുടെ രീതി… ഇന്ന് വൈകീട്ടാണ് ഇവർ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന സംശയം ഡൽഹി പോലീസിൽ നിന്നും കേരള പോലീസിന് ഫാക്സ് വന്നത്… അതിനെ പറ്റി പ്രിയ പറഞ്ഞിരുന്നു കേരളത്തിൽ മുഴുവൻ ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു…അവരെ ഒരുപാട് സംസ്ഥാനങ്ങൾ തേടുന്നുണ്ട് കുട്ടികളെന്നോ വലിയവരെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ തലക്കടിച്ചു കൊല്ലലാണ് ഇവർ ഈ ഗ്യാങ്ങിന്റെ തലക്ക് ഡൽഹി പോലീസ് ഇരുപത്തിയഞ്ചു ലക്ഷം വിലയിട്ടിട്ടുണ്ട്…

പിന്നെയും കുറച്ചുസമയം സംസാരിച്ചുകൊണ്ടിരുന്നു അവിടുന്ന് ഇറങ്ങി അഫിയുടെ അടുത്തേക്ക് വെച്ചുപിടിച്ചു അവളുടെ അടുത്തെത്തി അവളോട് സംഭവങ്ങളെല്ലാംപറഞ്ഞു അവളെയും കെട്ടിപിടിച്ചു കിടന്നുറങ്ങി

കാലത്ത് ഉണരുമ്പോ അഫി അരികിലില്ല എഴുന്നേറ്റു ബാത്‌റൂമിൽ കയറി
തായേക്ക് ചെന്നു അടുക്കളയിൽ ചെല്ലേ അഫിയുണ്ട് കുളിച്ച് മുടിയിൽ തോർത്തും കെട്ടി ദോശയുണ്ടാക്കുന്നു അവളുടെ പിറകിൽ ചെന്ന് വയറിൽ വട്ടം പിടിച്ചവളോട് ചേർന്നുനിന്നവളുടെ കവിളിൽ ഉമ്മവെച്ചു വലം ഇടം കവിളിൽ മുട്ടിച്ചുവെക്കെ അവൾ ഇടം കയ്യാൽ കവിളിൽ തലോടി മുഖം ചെരിച്ചെന്റെ കവിളിൽ ഉമ്മവെച്ചു

Leave a Reply

Your email address will not be published. Required fields are marked *