പതിയെ മതിലിലൂടെ ശബ്ദമുണ്ടാക്കാതെ കയറി അവന് നേരെ ചാടിയതും ചാടി എഴുനേറ്റുകൊണ്ടവൻ അവന് നേരെ വരുന്ന ഏന്റെ നെഞ്ചിനെ ലക്ഷ്യമാക്കി വലം കൈയിലെ കത്തി നീട്ടി പിടിച്ചു
നെഞ്ചിന് നേരെ കത്തി നീട്ടി പിടിച്ച കൈ പിസ്റ്റളിനാൾ തട്ടി മാറ്റികൊണ്ട് അവന്റെ കഴുത്തിൽ വിരലിറക്കാൻ നോക്കെ ഒഴിഞ്ഞുമാരികൊണ്ടവൻ എന്തോ ശബ്ദമുണ്ടാക്കിയതും വണ്ടിക്ക് മറു വശത്തുനിന്നും രണ്ടുപേരും വരുന്നതറിയേ ഒരു നിമിഷത്തേക്ക് അവരിലേക്ക് ശ്രെദ്ധ പോയ അവന്റെ ശ്രെദ്ധ എന്നിലേക്ക് തിരിയും മുൻപ് അവന്റെ കഴുത്തിലെന്റെ വിരൽ പതിച്ചു ഒറ്റ തിരിയലിനങ്ങോട്ട് ഓടിയടുത്തവന്റെ കഴുത്തിലും വിരലുകൾ പതിപ്പിച്ചു വീൽ സ്പാനറുമായി എനിക്കരികിലേക്ക് ഓടിയടുത്തവൾ തലക്കുനേരെ വീശിയ സ്പാനറിൽ നിന്നും തല പിറകോട്ടു വലിച്ചൊഴിഞ്ഞുമാറി അവളുടെ കഴുത്തിൽ വിരൽ പതിപ്പിച്ചു അവളുടെ സാരി അഴിച്ചെടുത്തു മൂന്നുപേരെയും കെട്ടിവണ്ടിക്ക് പിറകിലിട്ടു വണ്ടിയിൽ ചാരിനിന്ന് പ്രിയക്ക് ഫോൺ ചെയ്തു
ചേട്ടാ… ഇപ്പൊ എത്തും ഒരു പത്തു മിനുറ്റ്…
ശെരി… പേടിക്കണ്ട എല്ലാത്തിനെയും കിട്ടി…
ഹേ…
ആ… വേകം വരാൻ നോക്ക്… പെട്രോളിംഗിന് നിർത്തിയ പോലീസുകാരെ പറഞ്ഞുവിട്ടേക്ക്…
ശെരി…
ബിച്ചുവിനെ വിളിച്ച്
അവരെ പോലീസ് പൊക്കി എല്ലാരോടും വിട്ടോളാൻ പറ…
ശെരി വണ്ടിയെടുത്തു ഗേറ്റിലേക്ക് ചെന്ന് തേൻ മൊഴിയെ ഫോണിൽ വിളിച്ച്
വന്ന് ഗേറ്റ് തുറക്ക്…
ഇപ്പൊ വരാം…
അവൾ വന്നു ഗേറ്റ് തുറന്ന പിറകെ അകത്തേക്ക് കയറി അവരെ എല്ലാം വണ്ടിക്ക് പിറകിൽ എടുത്തിട്ടത്തിനൊപ്പം എല്ലാരെയും വണ്ടിയുടെ ഗ്രിലുകളിൽ ചേർത്തുകെട്ടി