പ്രിയയെ വിളിച്ച്
എന്താ ചേട്ടാ…
നീ ആ പറഞ്ഞ ഹിന്ദിക്കാർ എത്ര പേരുണ്ടെന്ന പറഞ്ഞത്…
ഏത് ഹിന്ദിക്കാർ…
ബീഹാറിൽ നിന്നും വന്നെന്ന്സംശയമുണ്ടെന്നു പറഞ്ഞില്ലേ…
അവർ പതിനൊന്നു പേര്… ഞങ്ങൾ അവരെ തിരഞ്ഞു പെട്രോളിംഗിലാ… എന്തേ…
നമ്മുടെ അടുത്തുള്ള എല്ലാ സ്റ്റേഷനിലും വിളിച്ച് അകത്തേക്കും പുറത്തേക്കുമുള്ള റോഡ്സ് ബ്ലോക്ക് ചെയ്യാൻ പറ… നീ പെട്ടന്ന് നിന്റെ ടീമിനെ കൂട്ടി നമ്മുടെ കവലയിലേക്ക് വാ…
എന്താ ചേട്ടാ…
ഒരു ഹിന്ദിക്കാരു ടീം ഏന്റെ കൈയിൽ വന്നു പെട്ടിട്ടുണ്ട് പക്ഷേ ഇവർ എട്ടുപേരെ ഉള്ളൂ…നീ പറഞ്ഞ ഇവരുടെ മെത്തേഡ് മാച്ച് ആവുന്നുണ്ട്… നീ അവരുടെ ഫോട്ടോ എനിക്ക് വാട്സപ് ചെയ്യ്…
ഇപ്പൊ ചെയ്യാം…
പോലീസുകാരോട് എല്ലാ റോഡും ബ്ലോക്ക് ചെയ്യാൻ മാത്രം പറ ഒറ്റ വണ്ടിയും വിടരുതെന്നു പറയണം…
ശെരി…
ഫോൺ വെച്ചു ബിച്ചുവിനെ കാൾ ചെയ്തു
ഡാ… പെട്ടന്ന് എല്ലാരേയും വിളിക്ക് നാട്ടിൽ ബീഹാറി ടീം ഇറങ്ങിയിട്ടുണ്ട് മൂന്ന്പേര് മിസ്സിങ്ങാണ്… ഒരു വണ്ടിയും ഒരാളും നാടുവിട്ടു പുറത്തേക്ക് പോവരുത്… ഞാൻ ഫോട്ടോ അയക്കാം…
ശെരി…
വാട്സപ്പിൽ അവരുടെ ഫോട്ടോ വന്നത് നോക്കികൊണ്ട് അവരുടെ മുഖങ്ങളുമായി ഒത്തുനോക്കി മൂന്ന് ഫോട്ടോകൾ ബിച്ചുവിനും എട്ടു ഫോട്ടോകൾ പ്രിയകും അയച്ചതിനടിയിൽ “ഇതാണ് ആളുകൾ” എന്ന് കൂടെ അയച്ചു ഫോൺ മ്യൂട്ട് ആക്കി ഫയർ ചെയ്യാൻ തയ്യാറായിക്കൊണ്ട് മതിലിന് അരികുപറ്റി നടക്കെ മതിലിന് പുറത്തുനിന്നായി സംസാരവും ബീഡിയുടെ മണവും വരെ അല്പം ഉയർന്നു നോക്കി പുറത്ത് നിർത്തിയിട്ട താർപ്പ കൊണ്ട് കൂടുകെട്ടിയ ഒരു ബൊലേറോ പിക്കപ്പിനും മതിലിനും ഇടയിലായി നിലത്തിരുന്നു ബീഡിവലിച്ചോണ്ട് ഒരുവനിരിക്കുന്നതും കണ്ടു വണ്ടിയുടെ റോഡിന്റെ വശത്ത് നിന്നും സ്പാനറിന്റെ ശബ്ദവും ഒരു സ്ത്രീയുടെയും പുരുഷന്റെയും ശബ്ദവും കേട്ടതിൽ നിന്നും മൂന്നു പേരും ഇവിടെയുണ്ടെന്നും അവർ വരുന്നതുകത്തിരിക്കുകയാണെന്നും മനസിലായി