തീൻമേശയ്ക്ക് മുന്നിൽ എല്ലാരും ഹാജരായിരുന്നു….. തറവാട്ടിൽ എപ്പോഴും അങ്ങനെയാണ്, എല്ലാരും ഒരുമിച്ചിരുന്നേ ആഹാരം കഴിക്കു….. അതിന് ഉചിതമായ മരത്തിന്റെ വലിയ മേശയാണ്….
അതിന്റെ തലഭാഗത്ത് പതിവ് പോലെ കാർണോരായ അമ്മച്ചൻ ഇരിക്കുന്നു….. അമ്മച്ചന്റെ നേരെ എതിർവശത്ത് മാമൻ….. ഒരു വശത്ത് മാമിയും അമ്മമ്മയും ഇരിക്കുന്നു, മറുവശത്ത് അമ്മ മാത്രം.. അമ്മയുടെ അടുത്തുള്ള കസേരയിൽ തന്നെ ഞാനും കയറി ഇരുന്നു……
“““മോളെ നിങ്ങക്കിന്ന് തന്നെ പോണോ?””””
അമ്മച്ചന്റെ ചോദ്യം അമ്മയോടായിരുന്നു…
“““പോണം അച്ഛാ…. സ്കൂളിലിപ്പൊ ലീവെടുക്കാൻ പറ്റില്ല”””
അമ്മ മറുപടി കൊടുത്തു…. ഞാൻ മിണ്ടാതെ പത്തിരിയിലും ഫിഷ്മോലിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു
“““എന്നാ വൈകുന്നേരം മെല്ലെ പോവാ…. ഞാനും എന്റെ അനന്തരവനും ഒന്ന് ചുറ്റിയടിച്ചൊക്കെ വരാം”””
“““ഏയ് അത് വേണ്ട…. ഇരുട്ടുന്നേന് മുമ്പവിടെ എത്തണം….. ഇവനാ വണ്ടിയോടിക്കുന്നെ”””
മാമന്റെ അഭിപ്രായത്തിനുള്ള അമ്മയുടെ മറുപടി….. എന്റെ ഡ്രൈവിംഗ് സ്കിൽസിനെ പുച്ഛിച്ചത് പോലെ….. ഞാനമ്മയെ ഒന്ന് കലിപ്പിച്ച് നോക്കിയെങ്കിലും അമ്മയത് കണ്ടുപോലുമില്ല……
“““അതെന്താടി ചേച്ചീ അങ്ങനൊരു വർത്താനം…… അവൻ നല്ല സൂപ്പറായി വണ്ടിയോടിക്കില്ലേ””””
എന്നെ പൊക്കിയടിക്കാൻ എനിക്ക് വേറൊരു തെണ്ടിയും വേണ്ട, എനിക്കെന്റെ മാമനുണ്ടല്ലോ….
“““വേണ്ട….. ചുരമൊക്കെ ഇറങ്ങാനുള്ളതാ….. ഇരുട്ടാൻ നിൽക്കണ്ട””””
അമ്മച്ചന്റെ വാക്കുകൾ…. അതിന് എതിർവാ ഇല്ലാത്തത് കൊണ്ട് ആ കാര്യത്തിലൊരു തീരുമാനമായി…..