ഇപ്പോ ലേഖയോ ജോസോ അല്ലേല് കക്ഷികളോ എന്തേലും പറയുമ്പോഴ് നിൻ്റെ മുഴുവൻ ശ്രദ്ധയും അതിലാണ്. പിന്നെ ആരെയും അങ്ങനെ വിമർശിക്കാറില്ല. വഴക്കു പറയാറില്ല. നീയെങ്ങനെയാ വിശ്വം ഇങ്ങനായത്? ഇനി ജനിച്ചു വീണത് വല്ല ബുദ്ധനോ കൃസ്തുവോ ആയിട്ടാണോടാ? അവൾ മുന്നോട്ടാഞ്ഞ് എൻ്റെ കരം കവർന്നു. ആ കൊഴുത്ത മുലകൾ ഉയർന്നു താഴുന്നുണ്ടായിരുന്നു. ആ മലർന്ന ചുണ്ടു വിതുമ്പി. കവിളുകൾ തുടുത്തു..
ഞാൻ ഒരു നൊടിയിൽ വർഷങ്ങൾക്കു പിന്നിലേക്കു പോയി. അത്… ഞാൻ ചാഞ്ഞിരുന്നു. ടീഷർട്ടിൻ്റെ കൈ തെറുത്ത് എൻ്റെ മേൽക്കൈ അവളെ കാണിച്ചു. ആഴത്തിലുള്ള മുറിവ് കരിഞ്ഞതിൻ്റെ പാട്. ഓഹ്! അവൾ ശ്വാസമെടുക്കുന്നത് കേട്ടു. ഞാൻ ഇങ്ങനെയൊന്നും അല്ലായിരുന്നു. എൻ്റെ.. എൻ്റെ…
വീട്ടിലേക്കു ഡ്രൈവു ചെയ്യുമ്പോഴും പിന്നെ വീട്ടിലെത്തി വരാന്തയിലിരുന്നപ്പോഴും മേഘങ്ങളുടെ ശകലങ്ങൾ ഒഴുകുന്നതു പോലെ ഓർമ്മകൾ മനസ്സിലേക്കു വന്നത് ഞാൻ കവിതയുമായി പങ്കുവെച്ചു…
വിശ്വം! ഒന്നെണീക്കടാ. പോലീസ് സ്റ്റേഷനിൽ പോവണ്ടേ? ഇന്നോടെ എല്ലാം തീരണം. ഐശ്വര്യമുള്ള ചിരിക്കുന്ന മുഖം. എത്രയോ നാളുകൾക്കു ശേഷം എന്നോട് സ്നേഹത്തോടെ പെരുമാറിയ സ്ത്രീ… എൻ്റെ സീമേച്ചി.
ഞാനെണീറ്റു മൂരി നിവർന്നു. ഓഹ്! മേൽക്കയ്യിലെ ബാൻ്റേജ് ഇളകുന്നുണ്ടോ? വേദനയുണ്ട്.
പോയിക്കുളിച്ചിട്ടു വാടാ! എൻ്റെ കുണ്ടിക്കൊരടി കിട്ടി! ആ പിന്നെ കൈ നനയ്ക്കണ്ട.
കുളിച്ചു വൃത്തിയായി സീമേച്ചി നീട്ടിയ വെള്ള ഷർട്ടും അലക്കിത്തേച്ച ജീൻസുമിട്ട് ഗോപിയേട്ടൻ്റെ കൂടെ ഞാൻ പോലീസ് സ്റ്റേഷനിലേക്കു ചെന്നു. ഇന്നെല്ലാം പറഞ്ഞു തീർക്കണം.