കവിത [ഋഷി]

Posted by

വിശ്വം… ആ നനുത്ത സ്വരം വീണ്ടും…

ന്താടീ പെണ്ണേ!

ഒന്നുമില്ല! ഞാനവളെ നോക്കി. ഡീ എന്തേലും പറയാനൊണ്ടോ? അവൾ തലയാട്ടി…നടന്ന് പേശികളയഞ്ഞപ്പോൾ ശരീരവും മനസ്സും കനം കുറഞ്ഞ് ലാഘവമുള്ളതായി. സത്യം പറഞ്ഞാൽ മനസ്സു ശൂന്യമായിരുന്നു. വായുവിലെ ഈർപ്പം… തണുപ്പുള്ള കാറ്റ്…മരങ്ങളുടെ ഇലകൾ വിരിച്ച തണൽ എത്തിനോക്കിയ വെയിലിനെ മറച്ചിരുന്നു

ചെറുതായി വിശപ്പു ബാധിച്ചു… ഇപ്പോൾ ഞങ്ങൾ തിരിച്ചു നടപ്പായിരുന്നു. പെട്ടെന്നാണ് അവളുടെ പോക്കറ്റിൽ മൊബൈൽ ശബ്ദിച്ചത്…

ഹലോ! ഇല്ല. വെളിയിലാണ്. നടക്കുവാ… ആ… ശരി. ഞാൻ പോയി വിളിച്ചോളാം. വിനുവിനെ ഡെൻ്റിസ്റ്റിനെ കാണിക്കണം. മനോജാണ് വിളിച്ചത്. സ്ക്കൂളു കഴിഞ്ഞാൽ അവനെ പിക്കു ചെയ്യണം. അവളെന്നോടു പറഞ്ഞു..

മൂന്നരയ്ക്കല്ലേ. ഞാൻ ഡ്രോപ്പു ചെയ്യാം. ലൈറ്റ് ബ്രഞ്ച്? ഞാൻ പഴയ കഫേയിലേക്കു ചൂണ്ടി.

ആ… ഓക്കെ. നടന്നപ്പോളാണ് ഒന്നും കഴിച്ചില്ലെന്നോർത്തത്. അവൾ പറഞ്ഞു.

നാണു കഫേ ഈ നഗരത്തിലെ ചരിത്രത്തിൻ്റെ ഭാഗമാണ്. ഇപ്പോൾ ഒരു വരാന്തയും അവിടെ ഭംഗിയുള്ള ടേബിളുകളും രണ്ടു കൊല്ലം മുൻപ് പുതിയതായി ചേർത്തതാണ്. അവിടെ നിന്നും റോഡും സമുദ്രവും കാണാം. ഞങ്ങൾ അവിടെയിരുന്നു. തണുത്ത ഈർപ്പമുള്ള കാറ്റ് ഞങ്ങളെത്തഴുകി..

വിശ്വം ഓർഡർ ചെയ്താൽ മതി. ഒരാനയെത്തിന്നാനുള്ള വിശപ്പുണ്ട്. കവിത എതിരേ ചാരിയിരുന്നു.

മസാല ദോശ, മട്ടൻ ഓംലെറ്റ്, കട്ട്ലെറ്റ്, ചായ, കാപ്പി. ഞാനോർഡർ കൊടുത്തിട്ട് ചാഞ്ഞിരുന്നു.

കാപ്പി ആർക്കാണ്? അവളാരാഞ്ഞു.

നിനക്ക്! ഓഫീസിൽ നീ ഓർഡർ ചെയ്യുന്നത് കാപ്പിയാണ്. വീട്ടിലും കാപ്പി കുടിക്കുമ്പോഴാണ് നീ ഹാപ്പിയാവുന്നത്. ഞാൻ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *