കവിത [ഋഷി]

Posted by

വിശ്വം. ആ മഞ്ഞുപെയ്യുന്ന പോലുള്ള നനുത്ത സ്വരം. വിരലുകളിറുകി… ഊം? ഞാൻ മൂളി… വിശ്വം! സ്വരമിത്തിരി ഉയർന്നു. നഖങ്ങൾ തൊലിപ്പുറത്തു മെല്ലെയമർന്നു…

ന്താടീ? ഞാൻ ചോദിച്ചു.

എന്നെ നോക്ക്! ആജ്ഞ!

നിന്നെ മൊത്തം നോക്കുന്നതിന് ഒരു വിരോധവുമില്ലടീ! പക്ഷേ വണ്ടി വല്ലോടത്തും ചെന്നിടിക്കും! ഹഹഹ… എൻ്റെ വളിച്ച ഫലിതം ഞാൻ തന്നെ ആസ്വദിച്ചു!

ദൈവമേ! ഇങ്ങേരുടെ ഇത്തരം തമാശ കേൾക്കാൻ ഞാനെന്തു തെറ്റാണ് ചെയ്തത്! അവളുടെ ആത്മഗതം! പിന്നേ… എന്നെയങ്ങനെ മൊത്തമൊന്നും നോക്കണ്ട! അവളുടെ നഖങ്ങളിപ്പോൾ കൂടുതലിറുകി. ആഹ്! ഞാൻ വിളിച്ചുപോയി!

അച്ചോടാ കുട്ടാ! നൊന്തോ? പൂവുപോലെയുള്ള വിരൽത്തുമ്പുകൾ അതാ കയ്യിൽ തഴുകുന്നു! സത്യം പറഞ്ഞാൽ കോരിത്തരിച്ചുപോയി… വണ്ടി പാളാതെ നോക്കിയത് ഇത്തിരി കഷ്ട്ടപ്പെട്ടാണ്! മൂന്നാലു മിനിറ്റിൽ പാർക്കെത്തും…

നമുക്ക് ബീച്ചിലേക്കു പോയാലോ? ഇന്ന് വെയിലില്ല. ഞാൻ പറഞ്ഞു. അവിടെ കാറ്റുമുണ്ട്, കാറ്റാടി മരങ്ങളുമുണ്ട് നടപ്പാതയുമുണ്ട് തണലുമുണ്ട്….

അവളുടെ കണ്ണുകൾ തിളങ്ങി. ശരി ബോസ്! ചിരി കാണാൻ എന്തു ഭംഗി! നുണക്കുഴിയുടെ എത്തിനോട്ടം! ഒരു പതിനഞ്ചു മിനിറ്റൂടെ. ആ സമയം മൊത്തം അവളുടെ വിരലുകളെൻ്റെ കൈപ്പത്തിയുടെ മേൽഭാഗത്തും, മണിക്കണ്ടത്തിലും പിന്നെ കൈത്തണ്ടയിലുമിഴഞ്ഞു.. അവിടെ വളരുന്ന സമൃദ്ധമായ രോമങ്ങളിൽ ആ വിരലുകൾ മെല്ലെ പിടിച്ചു വലിച്ചു… എപ്പോഴാണ് അവൾ എന്നിലേക്ക് തിരിഞ്ഞിരുന്നത്?

ആ വിരലുകളിപ്പോൾ എൻ്റെ കഴുത്തിൻ്റെ വശത്ത് മെല്ലെത്തലോടുന്നു! മേലാകെ പൊട്ടിത്തരിച്ചു… എൻ്റെ മുഖത്തേക്കാ വിരലുകൾ പടരുന്നു… നീളമുള്ള നഖങ്ങൾ എൻ്റെ തഴച്ചുവളരുന്ന.. വൃത്തിയിൽ വെട്ടിയൊതുക്കിയ താടിരോമങ്ങളുടെ ഉള്ളിലേക്ക്… താടി കോതിയൊതുക്കി… അവിടെ നിന്നും ചെവിയിലേക്ക്…. എൻ്റെ മുഴുവൻ സംയമനവുമെടുത്താണ് ഞാൻ ഡ്രൈവു ചെയ്തത്…

Leave a Reply

Your email address will not be published. Required fields are marked *