ഈ അറേൻജ്ഡ് കല്ല്യാണങ്ങളില് ഒരു അര മണിക്കൂർ… ഏറിയാൽ ഒന്ന്.. ഇത്രേമാണ് ആണും പെണ്ണും തമ്മിൽ പരിചയപ്പെടുന്നത്. ഇതിനകം ഭാവിയിൽ ജീവിതം മുഴുവൻ പങ്കിടുന്ന ആളെ കണ്ടെത്താൻ കഴിയുമോ വിശ്വം? പിന്നെങ്ങിനെയാണ് ഈ രണ്ടു പേരും ജീവിതം കഴിച്ചു കൂട്ടുന്നത്?
ഇത് നമ്മുടെ നാട്ടിലെ ഒരു ദുരന്തമാണ്. ഞാൻ പറഞ്ഞു. ഡെമോക്രസി എന്നൊക്കെ പേരേ ഉള്ളൂ. ജീവിതത്തിൽ അതെവിടെയാണ്? ഇപ്പോഴും രണ്ടു പേര് തമ്മിലറിഞ്ഞ് അടുത്തതിനു ശേഷം മാത്രം പങ്കാളികളാവുന്നത് ഏതോ വിചിത്രമായ കാര്യമായിട്ടാണ് ബഹുഭൂരിപക്ഷവും കാണുന്നത്. ഇതിലെവിടെയാണ് പരസ്പരബഹുമാനം?
കവിത നിശ്ശബ്ദയായി. പിന്നവളൊന്നും മിണ്ടിയില്ല.
അടുത്ത വെള്ളിയാഴ്ച്ച കേസൊന്നും പോസ്റ്റു ചെയ്തിട്ടില്ലായിരുന്നു. ഞാൻ ഓഫീസിന് ഒരു ദിവസം അവധി കൊടുത്തു. കഴിഞ്ഞ കുറേ ദിവസങ്ങളിൽ… ശനിയും ഞായറുമുൾപ്പെടെ, ഞങ്ങളെല്ലാവരും ബിസിയായിരുന്നു.
സമയം എട്ടു മണി. കവിതയുടെ മെസേജ്. ഞാനങ്ങോട്ടു വന്നോട്ടെ? തീർച്ചയായും. എൻ്റെ മറുപടി.
അവൾ ഒരു ഇറുകിയ കുർത്തിയും മുട്ടുകൾ തൊട്ട് താഴേക്ക് ഇത്തിരി അയഞ്ഞ ഒരു ബോട്ടവും ധരിച്ചാണ് വന്നത്. മുഖം വലിഞ്ഞു മുറുകിയിരുന്നു. ഇരിക്ക്! ഞാൻ പറഞ്ഞു. അവളൊരു റോബോട്ടിനെപ്പോലെ എന്നെ അനുസരിച്ചു. ഞാനിതാ വന്നു… അകത്തേക്ക് നടന്നു കൊണ്ട് ഞാൻ പറഞ്ഞു…
അടുക്കളയിൽച്ചെന്ന് വെള്ളം തിളപ്പിച്ചു ചായ കൂട്ടി. അവൾക്ക് ഒരു സ്പൂൺ പഞ്ചസാരയാണ് പതിവ്. എനിക്ക് മധുരം ഇഷ്ട്ടമല്ല.
ഒന്നും മിണ്ടാതെ ചായക്കപ്പു നീട്ടി. അവൾ ഒന്നും മിണ്ടാതെ ചായ മൊത്തി… കണ്ണുകൾ താഴേക്കായിരുന്നു. ഞാനവളെ ശ്രദ്ധിച്ചു. മെല്ലെ അവളുടെ ടെൻഷൻ കുറഞ്ഞു വന്നു. മുന്നോട്ടാഞ്ഞിരുന്ന അവൾ ചാരിയിരുന്നു.. ചായ ആസ്വദിച്ചു തുടങ്ങി…