രണ്ടു ദിവസങ്ങൾക്കകം കവിത എൻ്റെ ഓഫീസിൽ ജോയിൻ ചെയ്തു. ഒരു താൽക്കാലിക എംപ്ലോയ്മെൻ്റ് കോൺട്രാക്റ്റിൽ അവളൊപ്പിട്ടു. ഏജൻസിയ്ക്കു കൊടുത്തിരുന്ന ഫീസും അവളുടെ സാലറിയിൽ ഞാനുൾപ്പെടുത്തി.
എന്നും രാവിലെ ഒന്നുകിൽ എൻ്റെയൊപ്പം അല്ലെങ്കിൽ ഓട്ടോ പിടിച്ച് കൃത്യസമയത്ത് അവളോഫീസിൽ വരുമായിരുന്നു… പക്ഷേ അയഞ്ഞ വസ്ത്രങ്ങളാണ്. ഇത്തിരി കളർഫുള്ളാണെന്നു മാത്രം!
അതിനിടെ എൻ്റെ ഭാര്യയ്ക്ക് പോവാറായി. എല്ലാ പാക്കിങ്ങും ഞങ്ങൾ പൂർത്തിയാക്കി. സർ. ഞാനും വന്നോട്ടേ? ചേച്ചിയെ യാത്രയാക്കാൻ? കവിത! ആ മധുരിക്കുന്ന സ്വരത്തിലെ അപേക്ഷ അവഗണിക്കാൻ എനിക്കാവുമായിരുന്നില്ല.
ചൊവ്വാഴ്ച്ച. ലതിയുടെ ഫ്ലൈറ്റിൻ്റെ സമയമായി. ഞാനവളെ എയർപ്പോർട്ടിൽ കൊണ്ടാക്കി. ഒമ്പതിനാണ് മുംബൈ ഫ്ലൈറ്റ്. അവിടെ നിന്നും ലണ്ടൻ. പിന്നെ ടൊറോൺടോ. പോവുന്ന വഴി നീളെ ലതി ഒരു വലിയ ചെക്ക്ലിസ്റ്റ് പിന്നിലിരുന്ന കവിതയെ അടിച്ചേൽപ്പിച്ചു.
മോളേ! ഇങ്ങേരൊണ്ടല്ലോ! ഒന്നിനും ഒരു ശ്രദ്ധേമില്ല. ആ… ഞാൻ പറഞ്ഞാരുന്നല്ലോ! ദൈവം സഹായിച്ച് വയസ്സാം കാലത്ത് രോഗങ്ങളൊന്നുമില്ല…ഹി ഹി ഹി… ഈ ചിരിയിൽ കവിതയും പങ്കു ചേർന്നു!
ഡീ! നിനക്കെൻ്റെ പ്രായമില്ലേ! മുടി ഡൈ ചെയ്തല്ലേടീ നീ വലിയ ചെറുപ്പമായി വിലസണത്! അവളുടെ രഹസ്യത്തിൻ്റെ കെട്ടു ഞാനഴിച്ചു.
ഇങ്ങേർക്കസൂയയാണെടീ മോളൂ! ഒരു കൂസലുമില്ലാതെ ലതി തിരിഞ്ഞ് പുഞ്ചിരി തൂകി. ഞാൻ പിന്നെയൊന്നും മിണ്ടിയില്ല. അല്ലേലും പെണ്ണുങ്ങളോട് വാദിച്ചു ജയിക്കാൻ നാരദനു പോലും സാദ്ധ്യമല്ല! എയർപ്പോർട്ടിൽ ലതി എന്നെയും പിന്നെ എന്നെ അമ്പരപ്പിച്ചുകൊണ്ട് കവിതയേയും കെട്ടിപ്പിടിച്ചു. നോക്കിയപ്പോൾ കവിതയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു!