ചെയ്യാം സർ! അവൾ പറഞ്ഞു. ഗുഡ് ഗേൾ! ഞാൻ അവളുടെ ചുമലിൽ അമർത്തി. ആ മുഖം സന്തോഷം കൊണ്ടു വിടർന്നു! ഞാൻ പെട്ടെന്നു കൈ പിൻവലിച്ചു. കെയർഫുൾ ഓൾഡ് മാൻ! ഹാൻഡ്സ് ഓഫ്… ഞാൻ സ്വയം ഓർമ്മപ്പെടുത്തി.
ഏതായാലും ഡിക്റ്റേഷനും കഴിഞ്ഞ് ഓഫീസിലേക്കു വിടാൻ നേരം ലതി വന്നു. എങ്ങിനെയുണ്ടെടാ? അവളാരാഞ്ഞു.
തുടക്കമല്ലേടീ. രണ്ടു ദിവസം നോക്കീട്ട് പറയാം. ആ പിന്നെ ഉച്ചയ്ക്ക് ലേഖ വരും ബാക്കി പണി അവൾ കൊണ്ടുവരും. ഞാൻ വിട്ടു.
ഒരു കേസുണ്ടായിരുന്നു. മുൻസിഫ് കോടതിയിൽ. അതു കഴിഞ്ഞപ്പോൾ സുഗുണൻ ഓഫീസിൽ രണ്ടു കക്ഷികളെ ഹാജരാക്കി… സമയം പോയതറിഞ്ഞില്ല. പുതിയ ടൈപ്പിസ്റ്റിൻ്റെ ജോലിയെങ്ങിനെ? സ്റ്റേറ്റ്മെൻ്റൊക്കെ ഈമെയിലിൽ കിട്ടിയോ? ഫ്രീയായപ്പോൾ ഞാൻ ജോസിനോടു ചോദിച്ചു.
ജോസാണ് ഇപ്പഴത്തെ പ്രധാന ജൂനിയർ. മിടുക്കനാണ്. അഞ്ചു വർഷമായി എൻ്റെയൊപ്പം. ഒരു വർഷം മുമ്പാണ് ലേഖ ജോയിൻ ചെയ്തത്. നല്ല തിരക്കുള്ള പ്രാക്റ്റീസാണ്. എന്നാലും രണ്ടു ജൂനിയർമാർ മാത്രം മതി എന്നു ഞാൻ തീരുമാനിച്ചതാണ്.
നല്ല വർക്കാണ് സാറേ. സ്പെൽചെക്കു ചെയ്തിട്ടൊണ്ട്. പിന്നെ ഫോർമാറ്റിങ്ങ്, പാരഗ്രാഫ്… പെർഫെക്റ്റ. ജോസ് എന്നേക്കാളും പെർഫെക്ഷനിസ്റ്റാണ്. അപ്പോൾ ജോസിൻ്റേത് ഇക്കാര്യത്തിൽ വേദവാക്കാണ്. ഇതിനിടെ ലേഖ ബാക്കി വർക്കുമായി എൻ്റെ വീട്ടിലേക്കു വിട്ടിരുന്നു. ഞാൻ ലതിയെ വിളിച്ച് കവിതയോട് അവിടെ കാണണം എന്നു പറഞ്ഞു…
അവിടെ നിന്നും…. അവൾ എൻ്റെ ദിവസങ്ങളിലേക്ക്… ഉള്ളിലേക്ക് കടന്നു വന്നു… മെല്ലെ… പതിഞ്ഞ കാലടികൾ വെച്ച്… മൃദുവായി… ഞാൻ പോലുമറിയാതെ…